പാലക്കാട്‌: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരണമടഞ്ഞ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി വാളയാര്‍ അട്ടപ്പള്ളത്ത് 100 മണിക്കൂര്‍ സത്യാഗ്രഹമാണ് നടത്തുന്നത്. ഇന്ന്‍ രാവിലെ ഒന്‍പതുമണിയ്ക്കാണ് സത്യാഗ്രഹം ആരംഭിച്ചത്.


ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന, മണ്ഡലം നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 


നേരത്തെ മന്ത്രി എ.കെ ബാലന്‍റെ വസതിയിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടിരുന്നു. എബിവിപി സംസ്ഥാന സെക്രട്ടറി വി. മനുപ്രസാദ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.


സ്‌റ്റേഷനില്‍ എത്തിച്ച എബിവിപി പ്രവര്‍ത്തകരോട് പോലീസ് വളരെ മോശമായാണ് പെരുമാറിയത്. യാതൊരു വിധ മാനുഷിക പരിഗണനയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. 


വാളയാര്‍ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമ മന്ത്രി എ.കെ ബാലന്റെ വസതിയിലേയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.