തിരുവനന്തപുരം:മൂന്നാറില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടിഷ് പൗരന്‍ കൊച്ചിയിലെത്തി വിമാനത്തില്‍ കയറിയതിന്‍റെ പരിപൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യ വകുപ്പിന് ആണെന്ന രൂക്ഷമായ വിമര്‍ശനമാണ് ബിജെപി സംസ്ഥാന വക്താവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ മാറിപോയത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനമാണ് സന്ദീപ്‌ വാര്യര്‍ നടത്തുന്നത്.കൊറോണാ റിപ്പോര്‍ട്ട്‌ ആദ്യം തെറ്റായി അറിയിച്ച ആരോഗ്യ വകുപ്പും ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ച ടൂറിസം വകുപ്പും സംസ്ഥാനത്തെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും സന്ദീപ്‌ വാര്യര്‍ പറയുന്നു.തനിക്ക് ലഭിച്ച വിവരങ്ങള്‍ ഉത്തരവാദിത്ത പെട്ട ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ലഭിച്ചതാണ്.ഫോണ്‍ റെക്കോര്‍ഡ് കൈവശമുണ്ട് അത്യാവശ്യം വരുകയാണെങ്കില്‍ മാത്രം പുറത്ത് വിടുമെന്നും ബിജെപി വക്താവ് പറയുന്നു.


ഉത്തരവാദിത്വം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം എന്നും സന്ദീപ്‌ വാര്യര്‍ ആവശ്യപെടുന്നു.


തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,



മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരന്‍ മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്തി വിമാനത്തില്‍ കയറിയതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത തെളിയിക്കുന്ന രേഖ സന്ദീപ്‌ വാര്യര്‍ പുറത്ത് വിടുകയും ചെയ്തു.വിദേശികളെ റൂമിനുള്ളില്‍ തന്നെ പാര്‍പ്പിക്കണം എന്ന് പതിമൂന്നാം തീയതി സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കിയ ഉത്തരവാണ് ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.എന്ന് സന്ദീപ് വാര്യര്‍ പറയുന്നു.കൃത്യമായ രേഖകള്‍ അടക്കമാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരിക്കുന്നത്,
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു,