തിരുവനന്തപുരം:  തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം BJPയിലും വിഴുപ്പലക്ക്,  സംസ്ഥാന നേതൃത്വത്തിന് നേരെ രൂക്ഷ വിമര്‍ശനവുമായി O Rajagopal MLA


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശ തിരഞ്ഞെടുപ്പില്‍  (Local Body Election) BJPയുടെ ഭാഗത്തുനിന്നും  ഒരുപാട് പോരായ്മകളുണ്ടായി എന്നും  സംഘടനക്കുള്ളില്‍ നിന്ന് ലഭിച്ച പരാതികള്‍ പരിഹരിച്ചില്ലെന്നും  ഒ രാജഗോപാല്‍  വിമര്‍ശിച്ചു. ശോഭാ സുരേന്ദ്രന്‍റെ പരാതി നേതൃത്വം പരിഹരിക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 


എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്‌നക്കും പിന്നാലെ  പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പിറകെ പോയെന്നും അത് ചൂണ്ടിക്കാട്ടി  ഭരണകക്ഷി  വോട്ടു നേടിയെന്നും ജനങ്ങള്‍ക്ക് വികസനമാണ് ആവശ്യമെന്നും  O Rajagopal പറഞ്ഞു.


LDFന്‍റെ വിജയത്തിന് കാരണം ക്രോസ് വോട്ടി൦ഗാണെന്ന ആരോപണമാണ് ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ (K Surendran) ഉന്നയിച്ചത്. എന്നാല്‍, ഒ.രാജഗോപാല്‍ അത് അംഗീകരിച്ചില്ല.  തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി പരാജയപ്പെട്ടത് എല്‍.ഡി.എഫും യു.ഡി.എഫും ഒത്ത് കളിച്ചിട്ടാണെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെ പറയാന്‍ സാധിക്കില്ലെന്നുതന്നെ അദ്ദേഹം വ്യക്തമാക്കി.  


ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ല എന്നാണ് രാജഗോപാലിന്‍റെ വിലയിരുത്തല്‍. 
ജനങ്ങള്‍ക്ക് വിവാദങ്ങള്‍ അല്ല വേണ്ടത്,  ജനങ്ങള്‍ക്കാവശ്യം വികസനമാണ്. പ്രതിപക്ഷം ഒന്നടങ്കം സ്വര്‍ണക്കടത്തിനും സ്വപ്‌നയ്ക്കും പിന്നാലെ പോയപ്പോള്‍ സര്‍ക്കാര്‍ വികസനത്തിന് പിന്നാലെ പോയി, അദ്ദേഹം വിലയിരുത്തി.


കെ സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായതോടെ നേതൃനിരയില്‍ അപ്രീതി ശക്തമാണ്.  പ്രമുഖ വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ ഒതുക്കി എന്ന  ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍,  ശോഭയുമായുള്ള ഭിന്നത പര്‍ഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൂടാതെ, പല മുതിര്‍ന്ന നേതാക്കളും BJP സംസ്ഥാന നേത്രുത്വത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു.  


Also read: Congress ആത്മപരിശോധന നടത്തേണ്ട സമയം, പ്രതികരണവുമായി K Muraleedharan


എന്നിരുന്നാലും, BJP സംസ്ഥാന ഘടകത്തിന്‍റെ പ്രകടനത്തെ പാര്‍ട്ടി കേന്ദ്ര നേതൃത്വം അഭിനന്ദിച്ചിരിക്കുകയാണ്.  സംസ്ഥാന അദ്ധ്യക്ഷന്‍  കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ BJP പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ചുവെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നും  ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി.