തിരുവനന്തപുരം: ശബരിമല വിഷയം ആളിക്കത്തിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന ബിജെപി നേതൃത്വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ തന്ത്രങ്ങളുടെ ഭാഗമായി ദേശീയനേതാക്കളെയടക്കം ശബരിമലയിലേയ്ക്ക് എത്തിക്കുക എന്നതാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്ന പുതിയ ഉപായം. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരടക്കം ശബരിമലയിലേയ്ക്ക് എത്തുമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കരുതുന്നത്. അതിനുള്ള ശ്രമവും നടക്കുന്നുണ്ട്.


ശബരിമലയിലെ ആചാരങ്ങള്‍ മുറുകെ പിടിക്കാനാണ് സംസ്ഥാനമൊട്ടാകെ ബിജെപി പ്രതിഷേധം നടത്തുന്നത്. എന്നാല്‍, ശബരിമലയിലേയ്ക്കെത്തുന്ന ദേശീയ നേതാക്കള്‍ 41 ദിവസം വൃതമെടുത്താണോ വരിക? ഈ നേതാക്കള്‍ക്ക് കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള കാനനപാത നഗ്ന പാദരായി താണ്ടുവാന്‍ സാധിക്കുമോ? എന്തായാലും കാത്തിരിക്കാം...