Kerala Assembly Election 2021: BJP യുടെ തയ്യാറെടുപ്പുകൾക്ക് തുടക്കമിടാൻ ദേശീയ അധ്യക്ഷൻ JP Nadda ഇന്ന് കേരളത്തിൽ എത്തും
ഇന്ന് വൈകിട്ട മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് എത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ജെപി നദ്ദയെത്തുന്നത്
Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ BJP ദേശീയ അധ്യക്ഷന്‍ JP Nadda ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്. സന്ദർശനത്തിനിടെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായി നദ്ദ കൂടിക്കാഴ്ച്ച നടത്തും.
ശേഷം നാളെ തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ'എന്‍ഡിഎയിലെ (NDA) സീറ്റ് വിഭജനത്തിനായുള്ള ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകൾക്കും നദ്ദ തുടക്കം കുറിക്കും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ദ്വിദിന കേരള സന്ദര്‍ശനത്തോടെ തിരഞ്ഞെടുപ്പ് കളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ (Thiruvananthapuram Airport) എത്തുന്നനദ്ദയ്ക്ക് വൻ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തും തൃശൂരിലുമായി അദ്ദേഹം വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും നദ്ദ (JP Nadda) കൂടിക്കാഴ്ച്ച നടത്തും.
നിയമസഭ തിരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുകാരുടേയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നദ്ദ പങ്കെടുക്കും. ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന നദ്ദ നാളെ തൃശൂരില്‍ ബിജെപിയുടെ (BJP) പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. എന്‍ഡിഎ മുന്നണിയിലെ ഘടക കക്ഷി നേതാക്കളുമായും അദ്ദേഹം ആശയ വിനിമയം നടത്തും.
ഇതിനിടയിൽ ദേശീയ അധ്യക്ഷന് മുന്നില്‍ കക്ഷികൾ തങ്ങൾക്ക് ലഭിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച അവകാശവാദം ഉന്നയിച്ചേക്കുമെന്ന സൂചനയും ഉണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ നദ്ദ കാണുമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ (K. Surendran) നയിക്കുന്ന വിജയ യാത്ര ഫെബ്രുവരി 20ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.