സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ ബിജെപി തങ്ങളുടെ വോട്ടുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട്നിലയില്‍ നല്ല രീതിയിലുള്ള വര്‍ധനവ് ഉണ്ടായത് പത്തനംതിട്ടയിലും തൃശൂരിലുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ്റിങ്ങലിലും വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായപ്പോള്‍ തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തെ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്കായി.


പത്തനംതിട്ടയില്‍ ജയിക്കാന്‍ സാധിച്ചില്ലയെങ്കിലും 2,95,627 വോട്ടുകളാണ് കെ.സുരേന്ദ്രന്‍ നേടിയത്. കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ രണ്ടിരട്ടി വോട്ട് നേടാന്‍ സുരേന്ദ്രന് കഴിഞ്ഞു. പത്തനംതിട്ടയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ അടൂരില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിയ്ക്ക് കഴിഞ്ഞു.


തൃശൂരില്‍ മത്സരിച്ച ചലച്ചിത്രതാരം സുരേഷ്ഗോപിയും നല്ല രീതിയില്‍ തന്നെ വോട്ടു നേടി. ടിഎന്‍ പ്രതാപനും, രാജാജി മാത്യു തോമസിനും പിന്നില്‍ മൂന്നാമതായിട്ടാണ് സുരേഷ് ഗോപി എത്തിയതെങ്കിലും 2,93,822 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. 


തിരുവനന്തപുരത്ത് രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 3,08,248 വോട്ടുകള്‍ നേടി. ശോഭാസുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങല്‍ ആണ് ബിജെപി വോട്ടില്‍ വര്‍ധനവുണ്ടാക്കിയ മറ്റൊരു മണ്ഡലം. 2,46,297 വോട്ടുകളാണ് ശോഭാ സുരേന്ദ്രന്‍ നേടിയത്