ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം; ഹൈക്കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് K Surendran
മുഖ്യമന്ത്രി പ്രതികൂട്ടിലെത്തുമെന്ന സാഹചര്യത്തിലാണ് ഭരണഘടനാ വിരുദ്ധമായ കാര്യം അദ്ദേഹം ചെയ്തത്
കോഴിക്കോട്: ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് (Judicial investigation) കോടതി പ്രഖ്യാപിച്ച സ്റ്റേ സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ച് എത്തിയപ്പോൾ, മുഖ്യമന്ത്രി (Chief minister) പ്രതികൂട്ടിലെത്തുമെന്ന സാഹചര്യത്തിലാണ് ഭരണഘടനാ വിരുദ്ധമായ കാര്യം അദ്ദേഹം ചെയ്തത്.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരായുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചതിലൂടെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾക്കെതിരാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായി എന്തെങ്കിലും പരാതികളുണ്ടെങ്കിൽ നിയമപരമായി കോടതിയെ സമീപിക്കണമായിരുന്നു. അതിന് പകരം ഇല്ലാത്ത അധികാരം വച്ചുള്ള ഏറ്റുമുട്ടലാണ് സർക്കാർ നടത്തിയത്.
ALSO READ: Gold Smuggling Case : ഇഡിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ
ഇത് അപക്വമായ നടപടിയാണെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. വിഷയത്തിൽ കോടതി നടപടി സർക്കാരിനേറ്റ കനത്ത തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനുമെതിരായി പുതിയ തെളിവുകൾ ഉയരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടിയെ കാണേണ്ടത്. ഇന്ന് സ്വർണക്കടത്ത് കേസിലെ (Gold smuggling case) പ്രതി അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ് എന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിൻറെ മൊഴിയിലുള്ളത്. കസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് മുഖ്യമന്ത്രിക്ക് നൽകാനായി പണമടങ്ങിയ പാക്കറ്റ് കൊണ്ടുപോയതായി വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...