Gold Smuggling Case : ഇഡിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ED നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 03:48 PM IST
  • ഇടക്കാല സ്റ്റേയാണ് കോടതി വിധിച്ചിരിക്കുന്നത്.
  • കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ED നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
  • സിംഗിള്‍ ബെഞ്ച് കോടതിയാണ് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.
  • കേസില്‍ മുഖ്യമന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും.
Gold Smuggling Case : ഇഡിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

Kochi : സ്വര്‍ണ്ണക്കടത്ത് കേസില്‍ (Gold Smuggling Case) സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സി എൻഫോഴ്സ്മെന്റ് ഡയറെക്ടറേറ്റിനെതിരെയുള്ള (ED) അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി (High Court) സ്റ്റേ ചെയ്തു. ഇടക്കാല സ്റ്റേയാണ് കോടതി വിധിച്ചിരിക്കുന്നത്. 

കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് ED നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സിംഗിള്‍ ബെഞ്ച് കോടതിയാണ് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്.

ALSO READ :  Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി

സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമില്ലെന്ന് ED തങ്ങളുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്ന് ED നേരത്തെ ആരോപിച്ചിരുന്നു. 

ALSO READ ; Gold Smuggling case അന്വേഷിച്ച കൊച്ചി കസ്റ്റംസ് കമ്മീഷണറെ സ്ഥലം മാറ്റി

എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയിൽ വാദം. ഇത് തള്ളിയാണ് കോടതി സർക്കാരിന്റെ തീരുമാനത്തിന്  ഇടക്കാല സ്റ്റേ നൽകി ഉത്തരവിറക്കിയത്.

ALSO READ : Gold Smuggling Case: കസ്റ്റംസിനെ സ്വാധീനിക്കാൻ ശ്രമിച്ചത് സിപിഎമ്മും സംസ്ഥാന സർക്കാരുമെന്ന് V. Muraleedharan

കേസില്‍ മുഖ്യമന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും. ഇതിനുശേഷം കേസില്‍ വാദം തുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News