കോഴിക്കോട്: ബ്ലാക്ക് ഫം​ഗസ് രോ​ഗബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ (Hospital) എത്തിച്ചു. മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫം​ഗസ് രോ​ഗബാധയ്ക്കുള്ള മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് 20 വയൽ മരുന്ന് (Medicine) ബുധനാഴ്ച രാത്രി എത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാക്ക് ഫം​ഗസ് രോ​ഗബാധയുടെ ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ, ആംഫോടെറിസിൻ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്നാണ് എത്തിച്ചത്. നിലവിൽ 16 രോ​ഗികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ നാല് പേരുടെ നില ​ഗുരുതരമാണ്.


ALSO READ: Chinese Vaccine Sinovac ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതി


മണ്ണിലും വായുവിലും കാണപ്പെടുന്ന മ്യൂകോർമൈസെറ്റ്സ് (Mucormycosis) ഇനത്തിൽപ്പെട്ട ഫം​ഗസുകളാണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം പരത്തുന്നത്. രോ​ഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നത്. കൊവിഡ് വന്നതിന് ശേഷമുള്ള പ്രതിരോധ ശേഷിക്കുറവ് ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നതിന് കാരണമാകുന്നു. പ്രമേഹ രോ​ഗികളും മറ്റ് രോ​ഗാവസ്ഥയുള്ളവർക്കും രോ​ഗപ്രതിരോധ ശേഷി കുറവായിരിക്കുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോ​ഗവും ബ്ലാക്ക് ഫം​ഗസ് (Black fungus) ബാധക്ക് കാരണമാകുന്നു.


ALSO READ: Covid-19 മൂലം രാജ്യത്ത് അനാഥരായത് 1742 കുട്ടികള്‍, കണക്കുകള്‍ പുറത്തുവിട്ട്‌ ദേശീയ ബാലാവകാശ കമ്മീഷൻ


മൂക്കിലാണ് പ്രധാനമായും ഫം​ഗസ് ബാധ കാണുന്നത്. പിന്നീട് തലയോട്ടിക്കുള്ളിലെ അറകളിലേക്ക് പടരും. പിന്നീട് കണ്ണിലേക്കും തലച്ചോറിലേക്കും എത്തും. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാകില്ലെന്നതും വെല്ലുവിളിയാണ്. മൂക്കൊലിപ്പ്, മൂക്കിലെ രക്തസ്രാവം, വരൾച്ച എന്നിവ പ്രാഥമിക ലക്ഷണങ്ങളാണ്. തലവേ​ദന, പല്ലുവേദന, പല്ലിന് ബലക്ഷയമോ തരിപ്പോ തോന്നുക, കണ്ണിനും പോളകൾക്കും വീക്കം, കാഴ്ച തടസ്സപ്പെടുന്നതായി തോന്നുക എന്നിവയും ബ്ലാക്ക് ഫം​ഗസ് ബാധയുടെ ലക്ഷണങ്ങളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.