ബ്ലാക്ക് ഫം​ഗസ് മരുന്നുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി; അനുമതി നൽകിയത് കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ

ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി മരുന്ന് ആവശ്യമാണെന്നും തീരുവ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ​ഗൗരവമായി ചിന്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : May 27, 2021, 03:37 PM IST
  • കേന്ദ്ര സർക്കാർ നികുതി സംബന്ധിച്ച് വ്യക്തത വരുത്തുന്നത് വരെയാണ് ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളത്
  • ബ്ലാക്ക് ഫം​ഗസ് അഥവാ മ്യൂകോർമൈക്കോസിസ് ബാധിച്ച് നിരവധി പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്
  • ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി മരുന്ന് ആവശ്യമാണെന്നും തീരുവ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ​ഗൗരവമായി ചിന്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു
  • ഇറക്കുമതി തീരുവ എഴുതിത്തള്ളുന്നില്ലെങ്കിൽ നികുതി നൽകുമെന്ന് ബോണ്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു
ബ്ലാക്ക് ഫം​ഗസ് മരുന്നുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി;  അനുമതി നൽകിയത് കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ

ന്യൂ‍ഡൽഹി: ബ്ലാക്ക് ഫം​ഗസ് രോ​ഗികളുടെ ചികിത്സയ്ക്കായി ഉപയോ​ഗിക്കുന്ന ആംഫോടെറിസിൻ ബി മരുന്ന് ഇറക്കുമതി ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ (Delhi High Court) അനുമതി. കേന്ദ്ര സർക്കാർ നികുതി സംബന്ധിച്ച് വ്യക്തത വരുത്തുന്നത് വരെയാണ് ഡ്യൂട്ടി ഫ്രീയായി ഇറക്കുമതി (Import) ചെയ്യാൻ അനുമതിയുള്ളത്.

ബ്ലാക്ക് ഫം​ഗസ് (Black Fungus) അഥവാ മ്യൂകോർമൈക്കോസിസ് ബാധിച്ച് നിരവധി പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി മരുന്ന് ആവശ്യമാണെന്നും തീരുവ ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ​ഗൗരവമായി ചിന്തിക്കണമെന്നും കോടതി (Court) ആവശ്യപ്പെട്ടു. ഇറക്കുമതി തീരുവ എഴുതിത്തള്ളുന്നില്ലെങ്കിൽ നികുതി നൽകുമെന്ന് ബോണ്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ALSO READ: Pfizer Vaccine ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകദേഭത്തെയും പ്രതിരോധിക്കുമെന്ന് നിർമ്മാതാക്കൾ

രാജ്യത്ത് ഇതുവരെ 11,717 ബ്ലാക്ക് ഫം​ഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ​ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോ​ഗബാധിതർ ഉള്ളത്. കേരളത്തിൽ മ്യൂകോർമൈക്കോസിസ് ബാധിച്ച് ഒൻപത് പേർ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ബ്ലാക്ക് ഫം​ഗസ് ബാധിച്ച് കേരളത്തിൽ 36 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ ഇതുവരെ 2,770 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ​ഗുജറാത്തിൽ 2,859, ആന്ധ്രയിൽ 768 എന്നിങ്ങനെയാണ് രാജ്യത്ത് ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരുടെ കണക്കുകൾ.

മണ്ണിലും വായുവിലും കാണപ്പെടുന്ന മ്യൂകോർമൈസെറ്റ്സ് ഇനത്തിൽപ്പെട്ട ഫം​ഗസുകളാണ് രോ​ഗം പരത്തുന്നത്. രോ​ഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നത്. കൊവിഡ് വന്നതിന് ശേഷമുള്ള പ്രതിരോധ ശേഷിക്കുറവ് ബ്ലാക്ക് ഫം​ഗസ് പിടിപെടുന്നതിന് കാരണമാകുന്നു. പ്രമേഹ രോ​ഗികളും മറ്റ് രോ​ഗാവസ്ഥയുള്ളവർക്കും രോ​ഗപ്രതിരോധ ശേഷി കുറവായിരിക്കുന്നതും സ്റ്റിറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോ​ഗവും ബ്ലാക്ക് ഫം​ഗസ് ബാധക്ക് കാരണമാകുന്നു.

ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?

മൂക്കിലാണ് പ്രധാനമായും ഫം​ഗസ് ബാധ കാണുന്നത്. പിന്നീട് തലയോട്ടിക്കുള്ളിലെ അറകളിലേക്ക് പടരും. പിന്നീട് കണ്ണിലേക്കും തലച്ചോറിലേക്കും എത്തും. എന്നാൽ ഇതിന്റെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാകില്ലെന്നതും വെല്ലുവിളിയാണ്. മൂക്കൊലിപ്പ്, മൂക്കിലെ രക്തസ്രാവം, വരൾച്ച എന്നിവ പ്രാഥമിക ലക്ഷണങ്ങളാണ്. തലവേ​ദന, പല്ലുവേദന, പല്ലിന് ബലക്ഷയമോ തരിപ്പോ തോന്നുക, കണ്ണിനും പോളകൾക്കും വീക്കം, കാഴ്ച തടസ്സപ്പെടുന്നതായി തോന്നുക എന്നിവയും ബ്ലാക്ക് ഫം​ഗസ് ബാധയുടെ ലക്ഷണങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News