മധുര: മലപ്പുറം ജില്ലാ കോടതി വളപ്പില്‍ നിര്‍ത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കരീം, അബ്ബാസലി, അയ്യൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബേസ്​ മൂവ്​മെൻറ്​ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ ഇവരെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദാവൂദ്​ സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന്​ എൻ.​ഐ.എ അറിയിച്ചു.  മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്ര സ്ഥിരീകരിച്ചു.


നേരത്തെ മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ സ്‌ഫോടനവുമായും ഇവര്‍ക്ക് പങ്കുള്ളതായി എന്‍ഐഎ സംഘം വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെ വധ ഭീഷണി സന്ദേശം അയച്ചു എന്ന കേസും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 


എന്‍.ഐ.എയും മധുര സിറ്റി പൊലിസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ട് കോടതിയില്‍ ഹാജരാക്കി മൂന്നു പേരെയും കസ്റ്റഡിയില്‍ വാങ്ങും.