തിരുവനന്തപുരം: ബ്ലൂ വെയില്‍ ഗെയിം നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ഗെയിം ഇന്ത്യയില്‍ ഒരുപാട് ജീവനുകള്‍ അപഹരിച്ചു എന്ന് അദ്ദേഹം കത്തില്‍ ഉള്‍പ്പെടുത്തിയതായി പറഞ്ഞിറ്റുണ്ട്. മാത്രമല്ല, ബ്ലൂവെയില്‍ സമൂഹത്തിനാകമാനം ഭീഷണിയാണെന്നും അടിയന്തരമായി ഇതിനെതിരായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.


ഗെയിം ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണെന്നും അപകടകാരിയായ ഗെയിമിനെ തടയുന്നതിന് കേരളത്തില്‍ സൈബര്‍ പൊലിസ് സോഷ്യല്‍ മീഡിയ വഴി ബോധവല്‍ക്കരണവും പ്രചാരണവും നടത്തുന്നുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു.