തിരുവനന്തപുരം:  ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍. പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് സ്വകാര്യ ബസ് ഉടമകള്‍ നോട്ടീസ് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബസ് ചാര്‍ജ് വര്‍ദ്ധന  ഉടന്‍ നടപ്പിലാക്കണമെന്നാണ്  സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ബസ് ഉടമകള്‍ നിവേദനം നല്‍കിയ കാര്യം ഗതാഗത മന്ത്രി ആന്‍റണി രാജു സ്ഥിരീകരിച്ചു.


ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും  ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.  ജനങ്ങളുടെ മേല്‍ അമിതഭാരം ഇല്ലാതെയുള്ള ബസ് ചാര്‍ജ് വര്‍ദ്ധനവാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന സമവായം.


Also Read: Bus Charge : ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായം; വിദ്യാർത്ഥികൾക്ക് യാത്രാനുമതി നിഷേധിച്ചാൽ കർശന നടപടി: മന്ത്രി ആന്റണി രാജു


മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക  (മിനിമം 6 രൂപ)  തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്.  ഈ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്നും, ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലാത്ത സാഹചര്യമാണ് എന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.


മാര്‍ച്ച് 31ന് മുൻപ് ബസ്  ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചില്ല എങ്കില്‍  സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന്  സ്വകാര്യ ബസ് ഉടമകൾ മുന്‍പ് വ്യക്തമാക്കിയിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.