കേസിൽ കൂടുതൽ അന്വേഷണം: ക്യാമ്പസ് ഫ്രണ്ട് നേതാവ് കെ.എ റൗഫിന്റെ കാലാവധി നീട്ടി
രാജ്യം വിടാനൊരുങ്ങിയ കെ.എ. റൗഫ് ഷെരീഫിനെ ഡിസംബർ12-നാണ് ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
കൊച്ചി: ഡൽഹി കലാപത്തിൽ പങ്ക് വഹിച്ചിരുന്നതെന്ന് സംശയിക്കുന്ന ക്യമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ) ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയിലാണ് ഷെരീഫുള്ളത്. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാലാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇഡി) പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിക്കുകയും കസ്റ്റഡി നീട്ടി ആവശ്യപ്പെടുകയും ചെയ്തു റൗഫ് ഷെരീഫ് ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് റൗഫിന്റെ ജാമ്യാപേക്ഷ വാദം കേൾക്കുന്നതിനായി 12ലേക്ക് മാറ്റുകയായിരുന്നു.
രാജ്യം വിടാനൊരുങ്ങിയ കെ.എ. റൗഫ് ഷെരീഫിനെ ഡിസംബർ12-നാണ് ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഹത്രാസ് ബലാത്സംഗ കൊലപാതകത്തെ തുടർന്ന് അവിടെ കലാപം ഉണ്ടാക്കാനും റൗഫ് ശ്രമം നടത്തിയിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.കൊല്ലം സ്വദേശിയാ കെ.എ. റൗഫ് ഷെരീഫ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ED) പറയുന്നത്.
ALSO READ:ഡൽഹി കലാപം: നിർണായക രേഖകൾ പുറത്ത്; കുറ്റപത്രത്തിൽ യെച്ചൂരിയും..!
സഹോദരനായ സൽമാൻ ഷെരീഫിന്റെ സഹായത്തോടെ ലാപ്‌ടോപ്പിലും ഐപാഡിലും പെൻഡ്രൈവുകളിലുമുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. റൗഫ് ഷെരീഫിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കവേയായിരുന്നു ജാമ്യം നൽകുന്നതിനെ എതിർത്ത് ഇഡി റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യം വിടാൻ തീരുമാനിച്ചപ്പോൾ റൗഫ് ഷെരീഫ് തന്റെ ലാപ്‌ടോപ്പുകളും ഐപാഡും പെൻഡ്രൈവുകളും സഹോദരൻ സൽമാൻ ഷെരീഫിനെ ഏൽപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ(Trivandrum Airport) നിന്നും പിടികൂടുമ്പോൾ റൗഫിന്റെ കൈവശം ഈ ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.ക്യാംപസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടനിലക്കാരനാണ് റൗഫ്. രാജ്യത്ത് വിവിധ ഇടങ്ങളിൽ വർഗ്ഗീയ ലഹളകൾ സൃഷ്ടിക്കാൻ റൗഫിലൂടെ പണം ഒഴുകിയെന്നാണ് ഇഡി സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക