പോപ്പുലര്‍ ഫ്രണ്ട് നിരോധനം;നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം;പേര് മാറ്റി നിരോധനത്തെ മറികടക്കാനുള്ള നീക്കത്തിനും തടയിടും!

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപെട്ട്  കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്.

Last Updated : Aug 18, 2020, 02:12 PM IST
  • PFI നിരോധനം നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
  • ബെംഗളുരു കലാപത്തില്‍ PFI ക്ക് പങ്കുണ്ടെന്ന് സര്‍ക്കാര്‍
  • രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം പരിശോധിക്കുന്നു
  • ഡല്‍ഹി കലാപത്തിലും സംഘടനയ്ക്ക് പങ്കുണ്ടെന്ന് തെളിവുകള്‍
പോപ്പുലര്‍ ഫ്രണ്ട് നിരോധനം;നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം;പേര് മാറ്റി നിരോധനത്തെ മറികടക്കാനുള്ള നീക്കത്തിനും തടയിടും!

ന്യൂഡല്‍ഹി:രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപെട്ട്  കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മറവിലുണ്ടായ അക്രമങ്ങളിലും ഡല്‍ഹി കലാപത്തിലും ബെംഗളുരുവില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ 
യുടെ വീട് ആക്രമിച്ച സംഭവത്തിലും ഒക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് പുറത്ത് വന്നിട്ടുണ്ട്,ബെംഗളുരു അക്രമത്തില്‍ അറെസ്റ്റ്‌ ചെയ്തവരില്‍ 
പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ യുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. 

രാജ്യാന്തര തലത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള വിവിധ ഭീകര സംഘടനകളുമായി പോപ്പുലര്‍ ഫ്രാണ്ടിനുള്ള  ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ 
നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്കാണ്,അസം,ഡല്‍ഹി,പശ്ചിമ ബംഗാള്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 
നടന്ന പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

അസം,ഉത്തര്‍ പ്രദേശ്‌,കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപെട്ടിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 
പിഎഫ്‌ഐ നിരോധനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നത്. 
ബെംഗളൂരു കലാപത്തിന് പിന്നാലെയാണ് നിരോധന നീക്കം ശക്തമാക്കിയത്. ഐ.ബി, റോ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വിവിധ 
റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താകും നിരോധനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സികള്‍ 
കണ്ടെത്തിയിട്ടുണ്ട്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാവേറുകളായും ഭീകരരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
ഇപ്പോഴും ഇവിടങ്ങളിലുള്ള മലയാളി ഭീകരര്‍ പിഎഫ്‌ഐയുമായി സജീവബന്ധം തുടരുന്നവരാണ് എന്ന് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

നിരോധിത ഭീകരസംഘടനയായ സിമി രൂപമാറ്റം വരുത്തി എന്‍ഡിഎഫും പിന്നീട് പിഎഫ്‌ഐയും ആയത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ 
കൂടി കേന്ദ്രആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്നുണ്ട്.ആദ്യം എന്‍ഡിഎഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയാണ് പിന്നീട് പോപ്പുലര്‍ 
ഫ്രണ്ട് എന്ന പേരിലേക്ക് മാറിയത്. 

Also Read:Bangalore Riots: മതനിന്ദ നടത്തിയ നവീനെ കൊല്ലണമെന്ന് ആഹ്വാനം; ഷഹ്സെബ് റിസ്വി അറസ്റ്റില്‍.....

2001ല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സിമിയെ നിരോധിച്ചു. തുടര്‍ന്ന് എട്ടുതവണ നിരോധനം നീട്ടുകയായിരുന്നു.സിമിയുടെ നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള 
തീവ്ര സ്വഭാവമുള്ള പല സംഘടനകളിലും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തില്‍ നടന്ന ചില അക്രമങ്ങളില്‍പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്കുള്ള പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു,കേരളത്തിലും ഈ സംഘടനയുടെ 
പ്രവര്‍ത്തനം ചില കേന്ദ്രങ്ങളില്‍ സജീവമാണ്.മലയാളികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ചില മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍,നക്സല്‍,മാവോയിസ്റ്റ് സംഘടനകള്‍ എന്നിവയുമായി പോപ്പുലര്‍ ഫ്രണ്ട് വളരെ അടുപ്പം പുലര്‍ത്തുന്നുണ്ട്.
സംഘടനയുടെ പ്രവര്‍ത്തനം,സാമ്പത്തിക ഇടപാടുകള്‍ എന്നിവയൊക്കെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Trending News