മദ്ധ്യപ്രദേശിലെ മിന്നൽ പ്രളയത്തിൽപ്പെട്ട്  മരിച്ച സൈനികൻ നിർമൽ ശിവരാജിന്ററെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ജബൽപൂരിലുള്ള ഭാര്യ ഗോപിചന്ദ്രയും മാതാപിതാക്കൾക്കൊപ്പം ഇന്നെത്തും. മദ്ധ്യപ്രദേശിൽവെച്ച് കാണാതായ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശത്തു നിന്നുമാണ് കണ്ടെത്തിയത്. പ്രളയമുന്നറിയിപ്പ് അറിയാതെ യാത്രചെയ്തതാണ് അപകടത്തിന് കാരണമായത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നിർമലിന്റെ മൃതദേഹം കണ്ടെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രിയവർഗീസിൻറെ നിയമനത്തിൽ വിട്ടു വീഴ്ചയില്ലാതെ ഗവർണർ, കോടതിയെ സമീപിക്കാൻ കണ്ണൂർ വിസി?


ആഗസ്റ്റ് 15 ന് ലെഫ്റ്റനന്റ് കേണലായ ഭാര്യ ഗോപി ചന്ദ്രയെ കണ്ട് തിരികെ വരുന്ന വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. മധ്യപ്രദേശ് പോലീസും എൻഡിആർഎഫും, ആർമിയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ആദ്യം കാർ കണ്ടെത്തുകയായിരുന്നു.   ശേഷം നടത്തിയ തുടർച്ചയായി തിരച്ചിലിനൊടുവിലാണ്  നിർമ്മലിന്റെ ഭൗതികശരീരം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് നിർമ്മലിനെ കാണാതാവുന്നത്. അപകടത്തിൽ പെട്ട ശേഷം അദ്ദേഹത്തിന്റെ ഫോൺ ടവർ ലൊക്കേഷന്റെ സഹായത്തോടെയാണ് പ്രളയത്തിൽ പെട്ടതായിരിക്കാമെന്ന നിഗമനത്തിൽ എത്തിയത്. 


Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


നർമ്മദാപുരത്തെ ഒരു ഗ്രാമതത്തിലാണ് നിർമലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സൈന്യം പ്രദേശത്ത് തിരച്ചിൽ ആരംഭിക്കുകയും തുടർന്ന് നിർമൽ സഞ്ചരിച്ച കാർ കണ്ടെത്തുകയുമായിരുന്നു. കാർ മൊത്തത്തിൽ തകർന്ന നിലയിലായിരുന്നു. ശേഷം നടത്തിയ തിരച്ചിലിൽ ഏകദേശം 100 മീറ്റർ  അകലെ നിന്നും മൃതദേഹാം കണ്ടെത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.