കാസര്‍ഗോഡ്‌: ചീമേനിയില്‍ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇന്ന് പൊലീസ് കേസെടുത്തേക്കും. തൃക്കരിപ്പൂരിലെ 48 മത്തെ നമ്പര്‍ ബൂത്തില്‍ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്തെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് കേസെടുക്കുമെന്നാണ് സൂചന. ചീമെനിയില്‍ കള്ളവോട്ട് നടത്തിയത് തെളിഞ്ഞതിനെ തുടര്‍ന്ന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 


കുറ്റക്കാരായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടു.


ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരം പൊലീസിന് പരാതി നല്‍കാനാണ് നിര്‍ദ്ദേശം. കുറ്റക്കാരനായ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 134 പ്രകാരമാണ് അന്വേഷണം നടത്തുക.


പിലാത്തറയില്‍ കേസേടുത്തതിന് പിന്നാലെയാണ് ശ്യാം കുമാറിനെതിരെ കേസ് എടുക്കാനും, ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.