കേന്ദ്ര സംഘം ആലപ്പുഴയിലെത്തി സ്ഥിതി വിലയിരുത്തി, വാർഡ് തലത്തിൽ റിപ്പോർട്ട് തേടും
രാവിലെ കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ.അലക്സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു
ആലപ്പുഴ: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയെത്തി.കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ പഠന സംഘമാണ് ശനിയാഴ്ച ജില്ലയിലെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.സുജീത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ല സന്ദര്‍ശിച്ചത്.
രാവിലെ കളക്ട്രേറ്റിലെത്തിയ സംഘം ജില്ല കളക്ടര്‍ എ.അലക്സാണ്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. കളക്ടറും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ സംഘത്തിന് വിവരിച്ചു.
ALSO READ: Special Onam Kit : സ്പെഷ്യൽ ഓണക്കിറ്റിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം ജൂലൈ 31ന് നടത്തും
കണ്ടെയ്ന്‍ മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ രോഗം വ്യാപകമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അനുയോജ്യമായ നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ നടപടികളും ശക്തമാക്കി മുന്നോട്ടുപോകണമെന്ന് സംഘം ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ അത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സംഘം ചര്‍ച്ച ചെയ്തു.
ALSO READ: Covid Delta Variant : കോവിഡ് രോഗബാധയെ തുടർന്ന് ഓസ്‌ട്രേലിയൻ നഗരമായ ബ്രിസ്ബേനിലും ലോക്ഡൗൺ
ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ ആരോഗ്യ വിദഗ്ധരുടെയും മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരുടെയും സമിതി രൂപീകരിച്ച് വാര്‍ഡ് തലത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് തേടും.
വിവിധ ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം സംഘം തിരുവനന്തപുരത്തെത്തി അരോഗ്യ വകുപ്പും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...