തിരുവനന്തപുരം: തുറമുഖ വിരുദ്ധ സമിതിയടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ഉണ്ടായ അക്രമത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം. വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന തുടങ്ങുന്നത്. സംഭവം അത്യന്തം ഗൗരവതരമാണെന്നും അപലപനീയമാണെന്നും പ്രസ്താവനയിൽ പറയുന്നു. സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന്‌ പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച്‌ അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

''അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്‌. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന്‌ പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച്‌ അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്‌. പൊലീസ്‌ സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്‌ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്‌.''- ലാറ്റിൻ സഭയ്ക്കെതിരെ പേരെടുത്ത് പറയാതെ കടുത്ത ഭാഷയിലാണ് സിപിഎമ്മിന്‍റെ വിമർശനം. 

Read Also: മുഖ്യമന്ത്രിക്ക് എന്തിന് ഇത്ര ഈഗോ? സിൽവർ ലൈൻ പദ്ധതി പിൻവലിക്കുന്നതിന് പിന്നിലെന്ത്?


കൂടംകുളം പദ്ധതി, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി മുൻ കാലങ്ങളിലെ വികസന വിരുദ്ധ സമരങ്ങളില്‍ പ്രവർത്തിവർക്ക് തുല്യമായി കണക്കാക്കിയാണ് സിപിഎം വിമർശനം. കേരളത്തിന്റെ വികസനത്തിന്‌ പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണെന്ന് സിപിഎം പറയുന്നു. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിന്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് പറഞ്ഞു നിർത്തിയാണ് പ്രസ്താവന അവസാനിക്കുന്നത്. 



സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്‌. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്‌. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന്‌ പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യംവെച്ച്‌ അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്‌. പൊലീസ്‌ സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്‌ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 


ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്‌. കേരളത്തിന്റെ വികസനത്തിന്‌ പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്‌. കൂടംകുളം പദ്ധതി, നാഷണല്‍ ഹൈവേയുടെ വികസനം, ഗെയില്‍ പൈപ്പ്‌ ലൈന്‍ തുടങ്ങിയവയിലെല്ലാം ഇത്തരം എതിര്‍പ്പുകള്‍ ഉയര്‍ന്നുവരികയും, ശക്തമായ നടപടികളിലൂടെ അത്‌ നടപ്പിലാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. 

Read Also: ശബരിമലയിൽ നാമം ജപിച്ചവരെ തല്ലിചതച്ച പോലീസ് വിഴിഞ്ഞത്ത് ചുമത്തിയത് നിസാര വകുപ്പുകൾ: പി.കെ കൃഷ്ണദാസ്


കേരളത്തിന്റേയും, വിശിഷ്യാ തിരുവനന്തപുരത്തിന്റേയും വികസനത്തിന്‌ ഏറെ പ്രാധാന്യമുള്ളതാണ്‌ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുക എന്നത്. ഇതിന്റെ തുടര്‍ച്ചയായി വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്‌. മത്സ്യത്തൊഴിലാളി മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട്‌ നേരത്തെ ഉയര്‍ന്നുവന്ന ആശങ്കകളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുകയും, സാധ്യമായ ഇടപെടലുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതുമാണ്‌. ഇപ്പോള്‍ സമരരംഗത്തുള്ള ചെറുവിഭാഗമായും ചര്‍ച്ച നടത്താനും, പ്രശ്‌നം പരിഹരിക്കാനുമുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതുമാണ്‌. 


ചില സ്ഥാപിത താല്‍പര്യങ്ങളാണ്‌ ഇതിന്‌ തടസ്സമായി നിന്നത്‌. വിഴിഞ്ഞം പദ്ധതിയെ നാടിന്റെ വികസനത്തിന്‌ പ്രധാനമാണെന്ന്‌ കണ്ടറിഞ്ഞ്‌ എക്കാലവും പാര്‍ടി പിന്തുണച്ചിട്ടുള്ളതാണ്‌. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട്‌ അഴിമതിയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതിനെതിരെ നിലപാട്‌ സ്വീകരിച്ചിട്ടുമുണ്ട്‌. കരാറുകള്‍ യാത്ഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പദ്ധതി പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ വികസനത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയും യോജിച്ച്‌ നില്‍ക്കുകയെന്നത്‌ പ്രധാനമാണ്‌. 

Read Also: Chaliyar River Paddle: കയാക്കിങ്ങിനൊപ്പം മാലിന്യ ശേഖരണവും; ചാലിയാര്‍ റിവര്‍ പാഡിലിന് സമാപനം


കക്ഷി രാഷ്‌ട്രീയത്തിനതീതമായി ജനങ്ങളെ യോജിപ്പിച്ച്‌ നിര്‍ത്തുകയെന്ന സമീപനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. മത്സ്യമേഖലയില്‍ അവയെ സംരക്ഷിക്കുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളുടെ പരമ്പര തന്നെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്‌. അതിന്റെ അടിസ്ഥാനത്തിലുള്ള പിന്തുണ ആ മേഖലയില്‍ ആര്‍ജ്ജിക്കാനും സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. കടലോര മേഖലയിലെ വികസന പ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ നേടിയ അംഗീകാരം തകര്‍ക്കാനുള്ള രാഷ്‌ട്രീയ പ്രേരിതമായ ഇടപെടലുകളും ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഈ യാഥാര്‍ത്ഥ്യം ജനങ്ങളില്‍ എത്തിക്കുന്നതിനും, വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും ശക്തമായ ക്യാമ്പയിന്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക