Kochi: Kerala Assembly Election ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം അയ്യപ്പന്റെ ചിത്രമാക്കി ചാണ്ടി ഉമ്മൻ. അദ്ദേഹം ഫേസ്ബുക്കിന്റെ കവർ ചിത്രവും മാറ്റിയിട്ടുണ്ട്. കവർ ചിത്രം ശബരിമല ക്ഷേത്രത്തിന്റെ ചിത്രമാണ്. എന്ത് കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രൊഫൈൽ ചിത്രം മാറ്റിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ (UDF)  പ്രധാന ചർച്ച വിഷയം ആചാരസംരക്ഷണമാ യിരുന്നു. ശബരിമല സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായി ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശബരിമല വിഷയം ഉന്നയിക്കുന്നത് മണ്ടത്തരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും പറഞ്ഞിരുന്നു.


ALSO READ: Zee News Maha Kerala Exit Poll : ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഭരണത്തുടർച്ച, എൽഡിഎഫ് 90ൽ അധികം സീറ്റ് നേടും


എക്സിറ്റ് പോൾ (Exit Poll) ഫലങ്ങൾ എല്ലാം തന്നെ കേരളത്തിൽ എൽഡിഫിന്റെ വിജയം ഉറപ്പിച്ച് പറഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ചാണ്ടി ഉമ്മൻ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുള്ളത്.ഒട്ടു മിക്ക എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് രണ്ടാം സ്ഥാനം ആയിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തൂക്ക് മന്ത്രിസഭയുടെ സാധ്യതയും തള്ളി കളയാൻ ആവില്ല.


ALSO READ: Kerala Exit Poll 2021 : അഞ്ചിൽ നാല് എക്സിറ്റ് പോൾ ഫലവും കേരളത്തിൽ ഭരണ തുടർച്ച, NDA സീറ്റ് വർധിപ്പിക്കും


നാളെയാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വരുന്നത്. ആകെ 140 സീറ്റുകളാണ് ഉള്ളത്. കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉണ്ടാകാറുള്ള ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മാത്രം കേരളത്തിൽ കോവിദഃ രോഗബാധ സ്ഥിരീകരിച്ചത് 39,199 പേർക്കാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ശതമാനത്തിൽ എത്തി നിൽക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.