കോഴിക്കോട്: ചലച്ചിത്ര മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു.  ചലച്ചിത്ര നിരൂപകനായാണ് സിനിമ രംഗത്തേക്കു കടന്നു വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യം


 


എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതിയിട്ടുണ്ട്. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.  അദ്ദേഹം 1971 മുതല്‍ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്‌കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും 'അശ്വനി'യിലൂടെ അദ്ദേഹം പരിശ്രമിച്ചിരുന്നു. 


Also Read: സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് 320 രൂപ


 


70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു ചെലവൂര്‍ വേണു. 1996ല്‍ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യ മനശാസ്ത്ര മാഗസിന്‍ സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു അദ്ദേഹം. 2011ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.


Also Read: ബുധാദിത്യ ലക്ഷ്മീനാരായണ ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് ചെലവൂര്‍ വേണു പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.  സെര്‍ച്ച് ലൈറ്റ് എന്ന രാഷ്ട്രീയവാരിക, രൂപകല എന്ന സ്ത്രീപക്ഷ മാസിക, സ്റ്റേഡിയം എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, സിറ്റി മാഗസിന്‍, വര്‍ത്തമാനം ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്