Triple Rajayoga On June: ജൂണിൽ 7 രാശിക്കാർക്ക് ബുധാദിത്യ, ലക്ഷ്മീ നാരായണ, ഗജലക്ഷ്മീ രാജയോഗത്തിന്റെ രൂപീകരണത്തിലൂടെ ഭാഗ്യ നേട്ടങ്ങൾ ലഭിക്കും. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങൾ അവയുടെ കൂടിച്ചേരൽ എന്നിവയിലൂടെയാണ് പൊതുവെ രാജയോഗം രൂപപ്പെടുന്നത്. ഈ രാജയോഗങ്ങൾ ജനങ്ങളുടെ കർമ്മത്തിലും അവരുടെ പുരോഗതിയിലും വലിയ സ്വാധീനം ചെലുത്തും.
Also Read: വ്യാഴത്തിന്റെ ഉദയത്തോടെ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്കൊപ്പം ധനനേട്ടവും
ഈ മാസം അതായത് ജൂണിൽ സൂര്യൻ, ബുധൻ, വ്യാഴം, ശുക്രൻ എന്നീ ഗ്രഹങ്ങൾ ഒരുമിച്ച് ചേരും. ഈ നാല് ഗ്രഹങ്ങളുടെ കൂടിച്ചേരൽ കാരണം ശക്തമായ 3 രാജയോഗങ്ങൾ രൂപം കൊള്ളുന്നു. ഇവയാണ് ബുദ്ധാദിത്യ, ലക്ഷ്മി നാരായണ, ഗജലക്ഷ്മി രാജയോഗം. ഈ രാജയോഗങ്ങളുടെ മഹത്തായ ഫലം 2024 മെയ് 31 മുതലാണ് ആരംഭിച്ചത്. ഈ മൂന്ന് രാജയോഗത്തിലൂടെ ഈ 7 രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടത്തോടൊപ്പം പല മേഖലകളിലും പുരോഗതിയുണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഇവർ ശ്രദ്ധാപൂർവം ആലോചിച്ച് ചെയ്യുന്ന ജോലി വിജയിക്കും. ബിസിനസിലെ തീരുമാനങ്ങൾ ലാഭം വർദ്ധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കാൻ സാധ്യത, അത് സാമ്പത്തിക സ്ഥിരത നൽകും. അവിവാഹിതർക്ക് നല്ല ബന്ധങ്ങൾ വരാം. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ അവസാനിക്കും, മത്സര പരീക്ഷകളിൽ വിജയം ലഭിക്കും.
Also Read: സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് 320 രൂപ
ഇടവം (Taurus): ബിസിനസിൽ പുതിയ വരുമാന സ്രോതസ്സുകൾ വികസിപ്പിക്കും, പണത്തിൻ്റെ ഒഴുക്ക് വർദ്ധിക്കും, സമ്പാദ്യം സംബന്ധിച്ച് പദ്ധതികൾ തയ്യാറാക്കാം, മനസ്സിൽ ആസൂത്രണം ചെയ്ത ജോലികൾ പൂർത്തിയാകും, ജീവിതത്തിൽ സന്തോഷം വർദ്ധിക്കും, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് ആളുകൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യത, സർക്കാർ ജോലി ലഭിക്കാൻ സാധ്യത, കുടുംബ പിന്തുണ വർദ്ധിക്കും.
ചിങ്ങം (Leo): വരവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടാകും, സമ്പാദ്യം വർദ്ധിക്കും, ശരിയായ പരിശ്രമത്തിലൂടെ റീട്ടെയിൽ ബിസിനസിൻ്റെ ലാഭം കുതിച്ചുയരും, പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യത, ലോട്ടറി അടിക്കാൻ യോഗം. ജോലിയുള്ള ആളുകൾക്ക് അവാർഡുകൾ ലഭിച്ചേക്കാം.
Also Read: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ തൊടുന്നതെല്ലാം
തുലാം (Libra): വ്യവസായികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം, വലിയ ടെൻഡർ ലഭിച്ചേക്കും, സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കും, സാമ്പത്തിക നേട്ടത്തിന് പുതിയ അവസരങ്ങൾ ഉണ്ടാകും, അത് നിങ്ങളുടെ ബാങ്ക് ബാലൻസിലും പ്രതിഫലിക്കും. പാഴ് ചെലവുകൾ നിയന്ത്രിക്കപ്പെടും.
വൃശ്ചികം (Scorpio): പുതിയ ജോലിക്കായുള്ള അന്വേഷണം ഈ സമയം അവസാനിക്കും, സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കാൻ സാധ്യത, ബിസിനസിന്റെ ഏത് മേഖലയിൽ നിങ്ങൾ ജോലി ചെയ്തതാലും നിങ്ങളുടെ ലാഭം വർദ്ധിക്കും. സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലമറ്റത്തിനും സാധ്യത, രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് അധികാരത്തിൽ ഉയർന്ന സ്ഥാനം ലഭിക്കും.
:
ധനു (Sagittarius): ഇവർക്ക് സമ്പത്തും വരുമാനവും വർദ്ധിക്കുന്നതിനുള്ള നല്ല സമയമാണ്, ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്, പുതിയ ജോലികൾ ആരംഭിക്കുന്നത് ശുഭകരവും ഫലപ്രദവുമായിരിക്കും, കൂടാതെ തീർപ്പുകൽപ്പിക്കാത്ത അപൂർണ്ണമായ ജോലി വീണ്ടും ശക്തി പ്രാപിച്ചേക്കാം. ഏറെ നാളായി കെട്ടിക്കിടക്കുന്ന ഭീമമായ തുകയുടെ ബില്ല് പാസാക്കാം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
Also Read: തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...
മകരം (Capricorn): ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പിന്തുണ ലഭിക്കും, ഉദ്യോഗക്കയറ്റത്തിന് സാധ്യത, ഒരു സ്വകാര്യ ജോലിക്കായി ഏതെങ്കിലും കമ്പനിയിൽ നിന്ന് നല്ല ഓഫറുകൾ ലഭിക്കാൻ സാധ്യത, നിങ്ങളുടെ ഭാഗത്ത് ഭാഗ്യം ഉണ്ടെങ്കിൽ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ഭാര്യാഭർത്താക്കന്മാരിൽ രുടെ വീട്ടിൽ നിന്നും സാമ്പത്തിക നേട്ടത്തിന് സാധ്യത.
(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy