Tractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യം

Tractor Accident In Madhya Pradesh: ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 10:21 AM IST
  • മധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം
  • സംഭവം നടന്നത് രാജ്ഗഢിലെ പിപ്ലോദിയിലാണ്
  • അപകടത്തിൽ 15 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്
Tractor Accident: മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം; 13 പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് രാജ്ഗഢിലെ പിപ്ലോദിയിലാണ്.  അപകടത്തിൽ 15 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. 

Also Read: പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ മോത്തിപരുയില്‍നിന്ന് കുലംപുരിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.  സംഭവം അറിഞ്ഞയുടനെ രാജസ്ഥാന്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. 

Also Read: വ്യാഴത്തിന്റെ ഉദയത്തോടെ ഗജലക്ഷ്മി രാജയോഗം; ഇവർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്കൊപ്പം ധനനേട്ടവും

പരിക്കേറ്റവരെ രാജ്ഗഢ് ആശുപത്രിയിലും ഗുരുതരാവസ്ഥയിലായവരെ ഭോപാല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News