കാസര്‍കോട്: കാസര്‍ഗോഡ്‌ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം സി.പി.എം നേതൃത്വം അറിഞ്ഞ് നടത്തിയതാണെന്നും പ്രാദേശിക നേതാവിനെ പുറത്താക്കി സി.പി.എമ്മിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


മാത്രമല്ല കേരളപൊലീസില്‍ വിശ്വാസമില്ലെന്നും അവര്‍ അന്വേഷിച്ചാല്‍ ഡൂപ്ലിക്കേറ്റ് പ്രതികളായിരിക്കും വെളിച്ചത്ത് കൊണ്ടു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടിരുന്നു. ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തിര റിപ്പോര്‍ട്ട് തേടി.


ജാഥ നടക്കുമ്പോള്‍ കൊലപാതകം ചെയ്യുമോയെന്ന സി.പി.എം വാദം അംഗീകരിക്കാന്‍ കഴിയാത്തതാണ്. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് പ്രതികളെ മാത്രമേ ലഭിക്കൂ. 


കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെ.പി.സി.സി 25 ലക്ഷം നല്‍കും. എട്ട് മാസമായി ഉത്തരമേഖലാ എ.ഡി.ജി.പിയെ നിയമിച്ചിട്ടില്ലെന്നും ഇത് സി.പി.എമ്മിന് മേഖലയില്‍ എന്തും ചെയ്യാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.