തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ 11 ലക്ഷമായി സുപ്രീംകോടതി നിശ്ചയിച്ചത്തിനു പിന്നാലെ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ തങ്ങളുടെ നിലപട് അറിയിച്ചു. സു​പ്രീം​കോ​ട​തി 11 ല​ക്ഷം രൂ​പ എം​ബി​ബി​എ​സി​ന് ഫീ​സ് വാ​ങ്ങാ​ൻ അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​ഞ്ചു​ല​ക്ഷം രൂപ വാർഷിക ഫീ​സ് മതിയെന്ന നിലപാട് തങ്ങളുടെ കോളേജു​ക​ളി​ൽ തു​ട​രു​മെ​ന്ന് വ​ക്താ​വ് അറിയിച്ചു. ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നുവേണ്ടി സംസാരിച്ചത് ഡോ.​ജോ​ർ​ജ് പോ​ൾ ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തൃ​ശൂ​ർ ജൂ​ബി​ലി, അ​മ​ല, കോ​ല​ഞ്ചേ​രി എം​ഒ​എസ്‌സി, തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ ഇപ്പോഴും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത് അ​ഞ്ചു​ല​ക്ഷം രൂപ വാര്‍ഷിക ഫീ​സ് എന്ന നി​ര​ക്കി​ലാ​ണ്. ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ എ​ൻ​ആ​ർ​ഐ ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഏ​കീ​കൃ​ത ഫീ​സ് ഘ​ട​ന​യി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 4.40 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു മെ​രി​റ്റ്, മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലെ ഫീ​സ്. ഇ​ത്ത​വ​ണ സ​ർ​ക്കാ​രു​മാ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് അ​ഞ്ചു​ല​ക്ഷം രൂ​പ ഫീ​സ് നി​ശ്ച​യി​ച്ച​ത്. സുപ്രീംകോടതി വിധിക്കു ശേഷം മ​റ്റു കോ​ള​ജു​ക​ൾ ഫീസ്‌ പുതുക്കി നിശ്ചയിച്ചെങ്കിലും ക്രി​സ്ത്യ​ൻ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ൾ ഫീസില്‍ മാറ്റം വരുത്തുന്നില്ല. 


കേരള ഹൈ​​​ക്കോ​​​ട​​​തി മുന്‍പ് 11 ല​​​ക്ഷം രൂ​​​പ ഫീ​​​സ് ഈ​​​ടാ​​​ക്കാ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച ​​​സ​​​മ​​​യ​​​ത്തുത​​​ന്നെ ക്രി​​​സ്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കൂ എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കുകയും ആ വിവരം​​​ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യിക്കുകയും ചെയ്തിരുന്നു. ​​​ബോ​​​ണ്ട്, ബാ​​​ങ്ക് ഗാ​​ര​​​ന്‍റി തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ന്നു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. അതോടൊപ്പം തന്നെ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പറഞ്ഞു.