Christmas 2023:  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷ ദിനമാണിന്ന്.  കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസം.  പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലങ്കരിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Christmas 2023: ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഗാനം, ജിം​ഗിൾ ബെൽസ് എങ്ങനെ ക്രിസ്മസ് ​ഗാനമായി..?


ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഇനിയേശു പിറന്നതിന്‍റെ ഓര്‍മ പുതുക്കുകയാണ് വിശ്വാസികള്‍.  ഓരോ ക്രിസ്തുമസും (Christmas 2023) 'അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം ആവര്‍ത്തിക്കുകയാണ് '. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിര കുർബാന നടന്നു. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ക്രിസ്മസ് പ്രാർത്ഥനകളിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമേ തന്നെ ക്രിസ്മസ് ആശംസകൾ നേർന്നിരുന്നു.  


Also Read: ക്രിസ്മസ് കേക്കിൻറെ കഥ, അറിയാത്ത ചരിത്രം


സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി പ്രാർത്ഥനയിൽ പങ്കുകൊണ്ടു. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. അതേസമയം കോൺഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയിൽ പ്രാര്‍ത്ഥനയിൽ പങ്കാളിയായി.   രാജ്യതലസ്ഥാനമായ ഡൽഹിയിലും ഇന്ന് വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വസതിയിൽ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാർക്ക് വിരുന്ന് നൽകും. ഉച്ചയ്‌ക്ക് 12:30 നാണ് ചടങ്ങ്. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട പ്രമുഖ വ്യക്തികൾക്കും ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ പരിപാടി നടത്തുന്നത്.


Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും ലഭിക്കും വൻ നേട്ടങ്ങൾ!


പ്രധാനമന്ത്രിയുടെ വസതിയിൽ ഇതാദ്യമായാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. മുമ്പ് വിരുന്നുകൾ ഒരുക്കിയിരുന്നത് മന്ത്രിമാരായിരുന്നു. പ്രധാനമന്ത്രി ഈ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാൽ  ഇക്കൊല്ലം പ്രധാനമന്ത്രിയുടെ വസതിയിൽ തന്നെ വിരുന്ന് സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 


എല്ലാ വായനക്കാർക്കും സീ ന്യൂസ് മലയാളത്തിന്റെ ക്രിസ്മസ് പുതുവത്സരാശംസകൾ... 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.