Christmas 2023: ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഗാനം, ജിം​ഗിൾ ബെൽസ് എങ്ങനെ ക്രിസ്മസ് ​ഗാനമായി..?

ജോർജിയയിലെ യൂണിറ്റാറിയൽ പള്ളിയിലെ ഓർ​ഗസിസ്റ്റും സം​ഗീത സംവിധായകനുമായ ഇം​ഗ്ലണ്ടുകാരനായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 ലാണ് ജിം​ഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 03:18 PM IST
  • 1860-1870 കാലഘട്ടങ്ങളിൽ ചില ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ​ഗാനത്തിന് കൂടുതൽ പ്രചാരം കിട്ടിയത്
  • 1850 ലാണ് ജിം​ഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു
  • 1965ൽ ബഹിരാകാശത്ത് ആദ്യമായി മുഴങ്ങിയ ​ഗാനം എന്ന ബഹുമതിയും
Christmas 2023: ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഗാനം,  ജിം​ഗിൾ ബെൽസ് എങ്ങനെ ക്രിസ്മസ് ​ഗാനമായി..?

ക്രിസ്മസ് കാലം അടുത്തതോടെ 'ജിം​ഗിൾ ബെൽസ് ജിം​ഗിൾ ബെൽസ് എന്ന ഗാനം.' കുട്ടികൾ എന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ സാന്റാക്ലോസിനെ വരവേൽക്കാൻ ഏറ്റുപാടുന്ന ക്രിസ്മസ് ​ഗാനം. 'ജിം​ഗിൾ ബെൽസ്' ഇല്ലാതെ ഒരു ക്രിസ്മസ് രാവിനെ കുറിച്ച് ചിന്തിക്കാനാവില്ല. എന്നാൽ ക്രിസ്മസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ജിം​ഗിൾ ബെൽസ് എങ്ങനെയാണ് ക്രിസ്മസ് ​ഗാനമായതെന്ന് അറിയാമോ...

ജോർജിയയിലെ യൂണിറ്റാറിയൽ പള്ളിയിലെ ഓർ​ഗസിസ്റ്റും സം​ഗീത സംവിധായകനുമായ ഇം​ഗ്ലണ്ടുകാരനായ ജെയിംസ് ലോഡ് പിയർപോണ്ട് 1850 ലാണ് ജിം​ഗിൾ ബെൽസ് എഴുതിയതെന്ന് കരുതപ്പെടുന്നു. പള്ളിയിലെ ഒരു കൃതജ്ഞതാ ചടങ്ങിനു വേണ്ടിയാണ് ഈ ​ഗാനം ഒരുക്കിയത്. സെപ്‌റ്റംബർ ​1857ൽ 'ദ് വൺ ഹോഴ്‌സ് ഓപ്പൺ സ്ലേ' എന്ന പേരിലാണ് ഈ ​ഗാനം ആദ്യമായി ബോസ്റ്റൻ മ്യൂസിക് പബ്ലീഷിങ് ഹൗസ് പ്രിന്റ് ചെയ്‌ത് പുറത്തുവിടുന്നത്. 

1860-1870 കാലഘട്ടങ്ങളിൽ ചില ക്വയർ സംഘങ്ങൾ ഏറ്റെടുത്തതോടെയാണ് ​ഗാനത്തിന് കൂടുതൽ പ്രചാരം കിട്ടിയത്. തുടർന്ന് 'ജിം​ഗിൾ ബെൽസ്' എന്ന പേരിൽ ​ഗാനം അറിയപ്പെടാൽ തുടങ്ങി. ​മതപരമായ യാതൊരു സൂചനയും തരാത്ത ​ഗാനത്തിലെ വരികൾ ലോകമെമ്പാടുള്ള ജനങ്ങൾ ഏറ്റുപാടുകയായിരുന്നു.  1889ൽ എഡിസൺ സിലിണ്ടറിലാണ് ​ഗാനം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. അവിടെ നിന്നും ഇന്നു വരെ നിരവധി ​പ്രമുഖ ഗായകർ ജിം​ഗിൾ ബെൽസ് അവരുടെ സം​ഗീത ആൽബങ്ങളുടെ ഭാ​ഗമാക്കി. എൽവിസ് പ്രെസ്ലി, ലൂയിസ് ആംസ്ട്രോങ്, ബിറ്റിൽസ്, സപൈക് ജോൺസ്, ഫ്രാങ്ക് സിനാത്ര എന്നിവരാണ് ചിലർ. 

1965ൽ ബഹിരാകാശത്ത് ആദ്യമായി മുഴങ്ങിയ ​ഗാനം എന്ന ബഹുമതിയും ജിം​ഗിൾ ബെൽസിനാണ്. ജമിനി -6 പേടകത്തിൽ വെച്ച് ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ആയിരുന്നു അതിന് പിന്നിൽ. ബഹിരാകാശത്ത് നിന്ന് പ്രത്യേക സന്ദേശമുണ്ടെന്ന് പറഞ്ഞ് ശ്രദ്ധിച്ച നാസാ ശാസ്ത്രജ്ഞൻ കേട്ടത് ബഹിരാകാശത്ത് നിന്ന് ഒഴുകി വന്ന ജിംഗിൾ ബെൽസ് ആയിരിന്നു.

ക്രിസ്മസ് കരോളുകൾ പ്രധാനമായ  'ജിംഗിൾ ബെൽസ്' എന്ന ഗാനം  യഥാർത്ഥ കരോൾ ഗാനവുമല്ല. ആയിരത്തിലധികം വർഷങ്ങൾക്ക് മുൻപ് കരോൾ യൂറോപ്പിൽ പാടി തുടങ്ങിയതാണ് എന്നാണ് വിശ്വാസം. ഫ്രഞ്ച് വാക്കായ കരോളിന്‌ 'നൃത്തം ചെയ്യുക' എന്നാണ് അർത്ഥ൦. എന്നാൽ, ഇടയ്ക്ക് ക്രിസ്മസ് ശാന്തതയുടെ ആഘോഷമാണ് എന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിൽ കരോൾ ഗാനങ്ങൾ നിരോധിച്ചിരുന്നു. പിന്നീട് കാലം മാറിയതോടെ കരോൾ ഗാനങ്ങൾ വീണ്ടും പ്രചാരത്തിലെത്തുകയായിരുന്നു.  

ആഘോഷങ്ങളുടെ ഭാഗമായി പള്ളികളിലും വീടുകളിലും മാത്രം പാടിയിരുന്ന കരോൾ ഗാനങ്ങൾ പിന്നീട് പണത്തിന് വേണ്ടിയും അല്ലാതെയുമായി പാടി തുടങ്ങി. പിന്നീട്, ക്രിസ്മസ് ആഘോഷങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ആളുകൾ സംഘങ്ങളായി തിരിഞ്ഞു വീടുകൾ കയറിയിറങ്ങി ഈ പാട്ടുകൾ പാടാൻ തുടങ്ങുകയും ചെയ്‌തു. കരോൾ ഗാനങ്ങൾ മാത്രം പാടുന്നതിനായി പ്രത്യേകം ഗായകസംഘങ്ങൾ രൂപംകൊണ്ടതും ഇങ്ങനെയാണ്. പതിയെ പതിയെ കരോൾ ഗാനങ്ങൾ ക്രിസ്മസ് ആഘോഷങ്ങളുടെ അഭിവാജ്യ ഘടകമായി  മാറി. പിന്നീട് ഗായകസംഘങ്ങൾക്കൊപ്പം സാന്റാക്ളോസുകൾ കൂടി എത്തി തുടങ്ങിയതോടെ കരോൾ കൂടുതൽ ജനപ്രിയമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News