Christmas Cakes 2023 | ക്രിസ്മസ് കേക്കിൻറെ കഥ, അറിയാത്ത ചരിത്രം

മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം എന്നാണ് ചരിത്രകാരന്മാർ പറയുന്നു.അന്ന് ക്രിസ്മസിന് മതവിശ്വാസികൾ നോമ്പു നോക്കുന്നത് വ്യാപകമായ ഒരു ആചാരമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 12:54 PM IST
  • മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്
  • ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു ബേക്ക് ചെയ്‌തുള്ള കേക്കുകൾ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്
  • ക്രിസ്മസ് പൊതുഅവധി ആയി കണക്കാക്കിയതിനാൽ നോമ്പും കേക്കും ഉണ്ടാക്കലും ആളുകൾക്കിടയിൽ തുടർന്നു
Christmas Cakes 2023 | ക്രിസ്മസ് കേക്കിൻറെ കഥ, അറിയാത്ത ചരിത്രം

ക്രിസ്മ്സിന് ജിം​ഗിൾ ബെൽസും നക്ഷത്രവും കഴിഞ്ഞാൽ മൂന്നാം സ്ഥാനം പ്ലം കേക്കിനാണ്. ക്രിസ്തുമസ് എന്നാൽ പങ്കുവെക്കലും, സ്നേഹവും കൂടിയാണ്. ക്രിസ്മസ് കാലത്തെ പ്രധാന വിഭവമാണ് പ്ലം കേക്ക് അഥവ ക്രിസ്മസ് കേക്ക്. നട്സും ഫ്രൂട്സുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന  പ്ലം കേക്കിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അത് പരിശോധിക്കാം.

മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം എന്നാണ് ചരിത്രകാരന്മാർ പറയുന്നു.അന്ന് ക്രിസ്മസിന് മതവിശ്വാസികൾ നോമ്പു നോക്കുന്നത് വ്യാപകമായ ഒരു ആചാരമായിരുന്നു. ക്രിസ്മസിന്റെ തലേന്ന് തുറക്കുന്ന നോമ്പിന്റെ അന്ന് ഒരു പ്രത്യേക തരം കഞ്ഞി ഉണ്ടാക്കിയിരുന്നു. പ്ലം പോറിഡ്ജ് എന്നായിരുന്നു അതിനെ അറിയപ്പെട്ടിരുന്നത്.ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് കഞ്ഞി ഉണ്ടാക്കിയിരുന്നത്. കാലക്രമേണ ഓട്‍സ് മാറി ധാന്യപ്പൊടികളും ഉണക്കമുന്തിരിയും സ്ഥാനം പിടിച്ചു. അങ്ങനെ കഞ്ഞിയിൽ നിന്നും പുഡ്ഡിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടി.

എന്നാൽ ക്രിസ്മസ് കഴിഞ്ഞ് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു ബേക്ക് ചെയ്‌തുള്ള കേക്കുകൾ കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. 16-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ക്രിസ്മസ് ആഘോഷങ്ങളിൽ എതിർപ്പ് തുടങ്ങിയതോടെ ക്രിസ്മസ് കേക്കിനും വിലക്കു വീണു. ക്രിസ്മസിന്റെ അവസാന ദിനമായിട്ടാണ് ട്വൽത്ത് നൈറ്റിനെ കരുതുന്നത്.

അക്കാലത്ത് ബദാം ചേർത്ത കേക്ക് ഉണ്ടാക്കുന്നത് സർവസാധാരണമായിരുന്നു. 1640-ൽ ഇംഗ്ലണ്ടിലെ ലോഡ് ഒലിവർ ക്രോവലും മറ്റ് പ്യൂരിറ്റൻമാരും ക്രിസ്മസ് നിരോധിച്ചു. എന്നാൽ ക്രിസ്മസ് പൊതുഅവധി ആയി കണക്കാക്കിയതിനാൽ നോമ്പും കേക്കും ഉണ്ടാക്കലും ആളുകൾക്കിടയിൽ തുടർന്നു.

എന്നാൽ ക്രിസ്ത്യൻ ആഘോഷമല്ലെന്ന് ചൂണ്ടികാട്ടി 18-ാം നൂറ്റാണ്ടിൽ ജനുവരി 5ന് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് വിക്ടോറിയ രാഞ്ജി നിരോധിച്ചു. ആഘോഷം നിരോധിച്ചതോടെ കേക്ക് വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടായി. പിന്നീട് ട്വൽത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകൾ ക്രിസ്മസ് കേക്ക് ആയി അവർ പുനർനിർമ്മിച്ചു. അങ്ങനെയാണ് ഇന്നത്തെ ക്രിസ്മസ് കേക്ക് ഉണ്ടായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News