മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചാണ് യുദ്ധക്കളമായി മാറിയത്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസി‍ഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. ആശുപത്രിയിലേക്ക് മാറാൻ വിസമ്മതിച്ച അബിൻ കെ സുധാകരൻ അനുനയിച്ചാണ് ആശുപത്രിയിലേക്ക് മാറിയത്. രാഹുൽ മാങ്കൂട്ടത്തിലിനും പരിക്കേറ്റു. ജില്ലാ പ്രസി‍ഡന്റ് നേമം ഷജീറിന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് എംജി റോഡ് പ്രവർത്തകർ ഉപരോധിച്ചു. 


Read Also: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ പരിഗണിക്കാൻ വനിത ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ച്


സമരം കോൺ​ഗ്രസ് ഏറ്റെടുക്കുമെന്നും  അക്രമം നടത്തിയ പൊലീസുകാർക്ക് മറുപടി നൽകുമെന്നും സംഭവ സ്ഥലത്തെത്തിയ കെപിസിസി പ്രസി‍‍‍‍‍ഡന്റ് കെ. സുധാകരൻ പറഞ്ഞു. പോലീസ് കാട്ടു മൃ​ഗങ്ങളെ പോലെ പെരുമാറിയെന്നും അക്രമം നടത്തിയ പൊലീസുകാരെ നാട്ടിൽ കാണുമെന്നും കെ. സുധാകരൻ വെല്ലുവിളിച്ചു.  


ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോ​ഗിക്കുകയും ചെയ്തു. നിലത്തു വീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. പൊലീസ് ഏഴുതവണയാണ് ജല പീരങ്കി പ്രയോ​ഗിച്ചത്. വനിത പ്രവർത്തകർക്കടക്കം പരിക്ക് പറ്റി.


ഡിവൈഎഫ്ക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിൻ വർക്കി പറഞ്ഞു. പ്രവർത്തകരുടെ ആവശ്യപ്രകാരം എസ്ഐ ജിജുവിനെ സമര സ്ഥലത്ത് നിന്ന് മാറ്റി. ഇതിന് ശേഷമാണ് അബിൻ വർക്കി ആശുപത്രിയിലേക്ക് മാറിയത്. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിർദ്ദേശമാനുസരുച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്നും പറഞ്ഞു. കന്റോൺമെന്റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരിക്കേറ്റു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.