Thiruvananthapuram: സ്വ​ര്‍​ണ ​ക​ള്ള​ക്ക​ട​ത്ത് കേ​സില്‍  (Gold Smuggling case) മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തല (Ramesh Chennithala)... 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വ​ര്‍​ണ ​ക​ള്ള​ക്ക​ട​ത്ത് കേ​സ്  അ​ട്ടി​മ​റി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ (Pinarayi Vijayan) ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആരോപിച്ചു.   ധാര്‍മികതയെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന  മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ശി​വ​ശ​ങ്ക​ര​ന്‍ ന​ട​ത്തി​യ അ​ഴി​മ​തി​ക​ളും ക്ര​മ​ക്കേ​ടു​ക​ളും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ പു​റ​ത്ത് കൊ​ണ്ട് വ​രു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ഭ്രാ​ന്തി എ​ന്തി​നാ​ണ്? എ​ല്ലാം സു​താ​ര്യ​മാ​ണെ​ങ്കി​ല്‍ പ​രി​ഭ്രാ​ന്തി​യു​ടെ ആ​വ​ശ്യമി​ല്ലല്ലോ എന്നും   ചെന്നിത്തല പറഞ്ഞു. 


പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും അമിത് ഷായെയും മുഖ്യമന്ത്രി എന്തിന് പേടിക്കണമെന്നും ചെന്നിത്തല ചോദിച്ചു.


മുന്‍ സര്‍ക്കാരിന്‍റെ  കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു, ധാര്‍മ്മികതയുണ്ടങ്കില്‍ പിണറായി വിജയനും ഇത് പാലിക്കണം, ചെന്നിത്തല പറഞ്ഞു. 


അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടിപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. ഒന്നും മറയ്ക്കാനില്ലെങ്കില്‍ അന്വേഷണത്തിന് വിട്ടുകൊടുക്കണം, ചെന്നിത്തല  പറഞ്ഞു.


അന്വേഷണ ഏജന്‍സികള്‍ ചോദിക്കുന്ന വസ്തുതകള്‍ നല്‍കാത്തതും കുറ്റകൃത്യമാണ്. ബി.ജെ.പിയുടെ ആനുകൂല്യങ്ങള്‍ ഏറ്റവുമധികം ലഭിച്ചത് പിണറായി വിജയനാണ്. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.


Also read: ലൈഫ് മിഷൻ പ്രതി പട്ടികയിൽ സ്വപ്നയും, എം ശിവശങ്കർ അഞ്ചാം പ്രതി


പ്രതിപക്ഷം  മുഖ്യമായും ആവശ്യപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്.  ആരോപണ വിധേയമായ ലൈഫ് മിഷന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. കേസിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാര്‍മ്മികതയുണ്ടങ്കില്‍ പിണറായി വിജയനും ഇത് പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.