തിരുവനനന്തപുരം:  ബുറേലി ചുഴലിക്കാറ്റിനെ (Burevi Cyclone) നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   കേരളത്തിലും തമിഴ്നാട്ടിലും ഡിസംബര്‍ നാലിന് പുലര്‍ച്ചെ ബുറേലി ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD)പ്രവചനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ചുഴലിക്കാറ്റ് (Burevi Cyclone) സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്ര അറിയിച്ചു. മാത്രമല്ല സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്.  


Also read: സംസ്ഥാനത്ത് 6316 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5924 പേർ  


തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മൂന്ന് മുതൽ അഞ്ച് ദിവസം വരെ ഇത് തുടർന്നേക്കാമെന്നും മുഖ്യമന്ത്രി (Pinarayi Vijayan) പറഞ്ഞു. തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ കടലിൽ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


അതുപോലെ ഇടുക്കി (Idukki) അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.  അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുക്കണമെന്ന് നിർദ്ദേശമുണ്ട്. 


Also read: സംസ്ഥാനത്ത് 6316 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5924 പേർ 


മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കുമെന്നും അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ അടക്കം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി (Pinarayi Vijayan) അറിയിച്ചിട്ടുണ്ട്.