തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ രാജമലയില്‍ പോകാതെ വിമാനാപകടം ഉണ്ടായ കരിപ്പൂരില്‍ മാത്രം പോയതെന്തിന് എന്ന ചോദ്യത്തിന് മറുപടി നല്‍കി,


COMMERCIAL BREAK
SCROLL TO CONTINUE READING

രക്ഷാ പ്രവര്‍ത്തനം അതീവ ഗുരുതരമായി നടത്തേണ്ടത് ആണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി രാജമലയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് 
അവിടെ പോകാത്തത് എന്ന് വ്യക്തമാക്കി,കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി എന്ന് പറഞ്ഞ മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി 
എന്ത് ചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട്ടേക്ക് പോയതെന്നും കൂട്ടിചേര്‍ത്തു.


രക്ഷാ പ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും വിവിധ ഏജന്‍സികളെ ഏകോപിച്ച് കൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനം ആണ് ഇപ്പോള്‍ 
രാജമലയില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,മന്ത്രി മാരായ എംഎം മണി,ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ രാജമലയില്‍ ക്യാമ്പ്‌ ചെയ്ത് രക്ഷാ പ്രവര്‍ത്തനം 
ഏകോപിപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു,അവിടെ എത്തിച്ചേരുക എന്നത് പോലും ദുഷ്ക്കരമായിരുന്നു,ഹെലികൊപ്റ്ററില്‍ മന്ത്രിമാരുടെ യാത്ര നിശ്ചയിച്ചെങ്കിലും 
കാലാവസ്ഥ അനുകൂലമാല്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.മന്ത്രിമാര്‍ കാറിലാണ് അവിടേക്ക് പോയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി,


Also Read:കരിപ്പൂര്‍ വിമാനാപകടം;മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ധനസഹായം പ്രഖ്യാപിച്ചു!


 


കരിപ്പൂരിലെ രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞദിവസം തന്നെ അവസാനിച്ചിരുന്നു,അപകടത്തിന്‍റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലായതെന്നും 
അവിടെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ എല്ലാവരും അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


രാജമല സന്ദര്‍ശിക്കാതെ കരിപ്പൂരില്‍ പോയതില്‍ വേര്‍തിരിവിന്‍റെ പ്രശ്നം ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.