കരിപ്പൂര്‍:വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരിക്കുകള്‍ ഉള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും.
വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ കഴിഞ്ഞെന്നും
കേന്ദ്ര മന്ത്രി വ്യക്തമാക്കി,
അപകടത്തില്‍ പെട്ട വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കിട്ടിയ കാര്യം വ്യോമയാന മന്ത്രി സ്ഥിരീകരിച്ചു,
മരണപെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും വ്യോമയാന വകുപ്പിന്‍റെ ഒരു സഹായം എന്ന നിലയില്‍ ധന സഹായം പ്രഖ്യാപിച്ചതിന് കേന്ദ്ര
വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യോമയാന മന്ത്രിക്ക് നന്ദി പറഞ്ഞു.ദുരന്ത സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രിമാര്‍
മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ സഹായധനം പ്രഖ്യാപിച്ചു.
കരിപ്പൂരില്‍ വിമാനാപകടം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമോത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്
മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധന സഹായം പ്രഖ്യാപിച്ചത്,
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ഉള്ളവരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തില്‍ മരിച്ചവരില്‍ ഒരാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തില്‍ നാട്ടുകാരും പ്രത്യേക ഏജന്‍സികളും മികവോടെ പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരേയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യ സമയത്ത് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ പലരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.