തിരുവനന്തപുരം: കിഫ്‌ബിയെ (KIIFB) തകര്‍ക്കാന്‍ ശ്രമിക്കുന്നവർ സാഡിസ്റ്റ് മനോഭാവമുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കിഫ്ബിക്കെതിരായ സി.എ.ജി (CAG) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. കിഫ്ബിയുമായി സഹകരിച്ച് സർക്കാർ തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 


Also Read: Kiifb | സിഎജിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി


കിഫ്ബി ഉൾപ്പടെയുള്ള ഏജൻസികൾ വഴി ബജറ്റിൽ ഉൾപ്പെടുത്താതെ കൂടുതൽ കടമെടുക്കുന്നത് ബാധ്യതകൾ വർധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്ന സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന്റെ ചുവടുപിടിച്ച്  പ്രതിപക്ഷ കക്ഷികൾ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.


അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണമെന്നും ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.


Also Read: കേരള ബജറ്റ് 2020: KIIFB യെ പ്രശംസിച്ച് ധനമന്ത്രി... 


നേരത്തെ ധനമന്ത്രി (Finance Minister) കെ എന്‍ ബാലഗോപാലും (KN Balagopal) വിഷയത്തിൽ രംഗത്ത് വന്നിരുന്നു. കിഫ്ബിക്കെതിരായ (KIIFB) വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.