തിരുവനന്തപുരം: സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിൻ (Covid vaccine) ആദ്യ ഡോസ് ജൂലയ് 15നകം നൽകാൻ ആരോ​ഗ്യവകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോ​ഗത്തിലാണ് മുഖ്യമന്ത്രി (Chief minister) നിർദേശിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാംതരം​ഗത്തെ (Third wave) നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ അടിയന്തരമായി നടത്താനും തീരുമാനമായി. മൂന്നാംതരം​ഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഇതിനായി എല്ലാ വകുപ്പുകളും സംയുക്തമായി പൊതുജനങ്ങളുടെ പിന്തുണയോടെ പ്രവർത്തനങ്ങൾ നടത്തണം.


ALSO READ: Covid19: സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ കർശന നിയന്ത്രണം


നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തുടർച്ചയായി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സെക്രട്ടറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ ഇനിയും വാക്സിൻ ലഭിക്കാത്ത എല്ലാ ഉദ്യോ​ഗസ്ഥരെയും വാക്സിനേഷൻ മുൻ​ഗണനാ പട്ടികയിൽ (Priority list) ഉൾപ്പെടുത്തും. മാനസിക വൈകല്യം ഉള്ളവരെയും മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെടുത്തും.


45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജൂൺ 15ഓടെ 85 ലക്ഷം പേർക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. ജൂൺ 10ഓടെ ജൂൺ മാസത്തെ ഭക്ഷ്യകിറ്റുകൾ തയ്യാറാക്കും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജൻ പ്ലാന്റുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.