തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമേ ഇന്നു മുതല്‍ ബുധനാഴ്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 10 ൽ താഴെ എത്തുക്കുക എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തിയാണ് ഈ നിയന്ത്രണങ്ങള്‍ (Strict Restictions) നടപ്പിലാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതും ബുധനാഴ്ചവരെയാണ്.
അവശ്യ സാധനങ്ങളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിർമ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ ഈ ദിനങ്ങളില്‍ പ്രവര്‍ത്താനുമതി ലഭിക്കു. അതായത് ഈ ദിവസങ്ങളിൽ നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലയെന്ന് അർത്ഥം.
സംസ്ഥാനത്തിനകത്ത് (Kerala Lockdown) യാത്രാനുമതിയുള്ളവര്‍ക്ക് (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. അതേസമയം സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 9 മുതൽ രാത്രി 7:30 വരെ തുറന്ന് പ്രവർത്തിക്കും.
അതുപോലെ റേഷന്‍ കടകള്‍, പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ (ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം), പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, മാംസം , കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.
ബേക്കറികള്‍, നിര്‍മാണോപകരണങ്ങള്‍, പ്ലംബിംഗ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങൾക്കും ഈ സമയം തുറന്ന് പ്രവര്‍ത്തിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...