അറുപതാം പിറന്നാൾ ആഘോഷിക്കുന്ന നടന വിസ്മയമായ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  അസാമാന്യ അഭിനയ പ്രതിഭയാണ് മോഹൻലാൽ എന്നാണ് അദ്ദേഹം ലാലേട്ടനെ വിശേഷിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഒളിമങ്ങാത്ത അഭിനയ ചാരുത; അറുപത്തിന്റെ നിറവിൽ താരരാജാവ്.


ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ മോഹൻലാൽ ഇന്ത്യൻ അഭിനയകലയ്ക്ക്  കേരളം നല്കിയ വിലപ്പെട്ട സമ്മാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഓരോ കഥാപാത്രവും മോഹൻലാലിന്റെ അഭിനയ സിദ്ധിയാൽ  അനുഗൃഹീതമായിയെന്നും ഏതു കഥാപാത്രവും ആകട്ടെ അത് അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Also read: മോഹനം ഒരു രാഗമാണെങ്കിൽ മോഹൻലാൽ സംഗീതമാണ്: ഷാജി കൈലാസ് 


കൂടാതെ സമൂഹത്തെക്കുറിച്ചും ചിന്തയുള്ള നടനാണ് മോഹൻലാൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.  ഈയിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപത് ലക്ഷം രൂപയാണ് മോഹൻലാൽ സംഭാവന നൽകിയത്.  പ്രളയ സമയത്തും അദ്ദേഹം സംഭാവന നല്കിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.