ഒളിമങ്ങാത്ത അഭിനയ ചാരുത; അറുപത്തിന്റെ നിറവിൽ താരരാജാവ്..

പ്രായഭേദമന്യേ അദ്ദേഹത്തിന്റെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ലാലേട്ടാ.. എന്നാണ്.    

Last Updated : May 21, 2020, 06:49 AM IST
ഒളിമങ്ങാത്ത അഭിനയ ചാരുത; അറുപത്തിന്റെ നിറവിൽ താരരാജാവ്..

ആരാധകരുടെ പ്രിയ ലാലേട്ടന് ഇന്ന് അറുപതാം പിറന്നാൾ.  അഭിനയത്തിന്റെ 40 വർഷം പിന്നിട്ട് ജീവിതത്തിന്റെ അറുപതു വർഷങ്ങൾ താണ്ടിയിരിക്കുകയാണ് നമ്മുടെ പ്രിയ താര രാജാവ്. 

പ്രായഭേദമന്യേ അദ്ദേഹത്തിന്റെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ലാലേട്ടാ.. എന്നാണ്.  അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തിയായ ഇന്ന് കേരളത്തിൽ വമ്പൻ ഒരുക്കങ്ങളാണ് കരുതി വച്ചിരുന്നതെങ്കിലും കോറോണ മഹാമാരി കാരണമുള്ള lock down ൽ എല്ലാം മുങ്ങിപ്പോയി എന്നു തന്നെ പറയാം. 

Also read: പ്രിയനായകന് മുൻകൂർ പിറന്നാൾ ആശംസകൾ നേർന്ന് 80കളിലെ നായികമാർ

lock down ന് മുന്നേ ചെന്നൈയിലെ സ്വവസതിയിൽ എത്തിയ അദ്ദേഹം അവിടെയായിരിക്കും ഇന്ന് പിറന്നാൾ ആഘോഷിക്കുന്നത്.  ഇന്നും നമ്മുടെയെല്ലാം മനസ്സിൽ നമ്മൾ അറിയാതെ താലോലിക്കുന്ന എത്ര എത്ര കഥാപാത്രങ്ങളാണ് ഉള്ളത് അല്ലെ? ആർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപിനാഥൻ, ദശരഥത്തിലെ രാജീവ് മേനോൻ, കിലുക്കത്തിലെ ജോജി എന്നുവേണ്ട എത്ര എത്ര സിനിമകളാണ്. 

Also read: ടെൻഷൻ ഉണ്ടോ..? കൃഷ്ണനെ ഭജിച്ചോളൂ...

ശരിക്കും മോഹൻലാൽ എന്നുപറയുന്നത് വ്യത്യസ്തമായ ഒരു പ്രതിഭാസം തന്നെയാണ് അതിൽ ഒരു സംശയവുമില്ല.  അടുത്തകാലത്തുള്ള സിനിമകളിൽ ദൃശ്യം, പുലിമുരുകൻ, ലൂസിഫർ എന്നിവ കോടി ക്ലബ്ബുകളുടെ  പേരിൽ മെഗാ ഹിറ്റുകൾ വാരിക്കോരിയ ലാലേട്ടന്റെ ചിത്രങ്ങളാണ്.  

ഇപ്പോൾ പ്രേക്ഷകർ കത്തിരിക്കുന്നത് ലാലേട്ടന്റെ മരക്കാറിനെയാണ്.  കോറോണ കാരണം അതിന്റെ റിലീസിങും ഇപ്പോൾ നീട്ടിവച്ചിരിക്കുകയാണ്.   അറുപത്തിന്റെ നിറവിൽ നിൽക്കുന്ന ലാലേട്ടന് സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ വക എല്ലാവിധ ആയൂർആരോഗ്യസൗഭാഗ്യങ്ങളും നേരുന്നു

Trending News