നെടുമ്പാശേരി: 'ഓഖി' ദുരന്ത ബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അഞ്ചുകോടി രൂപ നല്‍കി. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അഞ്ചുകോടി രൂപ സംഭാവന നല്‍കാന്‍ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷി വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടറുമായ വി.എസ് സുനില്‍കുമാറാണ് അഞ്ച് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്.