കൊച്ചി: അണികളുടെ വികാരം മനസ്സിലാക്കാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കും വിധം പാര്‍ട്ടിയില്‍ നിന്നും പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ എറണാകുളം ഡി.സി.സി ഓഫീസിന്​ മുന്നില്‍ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെയും എ.​ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടേയും ചിത്രം പതിപ്പിച്ച ശവപ്പെട്ടിയും അതിന് മുകളില്‍ റീത്തും വെച്ചാണ്​ പ്രവര്‍ത്തകര്‍ തീരുമാനത്തിലുള്ള പ്രതിഷേധം അറിയിച്ചത്​. ശനിയാഴ്ച അതിരാവിലെയാണ് ശവപ്പെട്ടിയും റീത്തും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.


ഉമ്മന്‍ചാണ്ടിയേയും രമേശ്​ ​ചെന്നിത്തലയേയും രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്​റ്ററുകളും ഡി.സി.സി ഓഫീസിന്​ മുന്നില്‍ പതിച്ചിട്ടുണ്ട്​. ഉമ്മന്‍ചാണ്ടിയും രമേശ്​ ചെന്നിത്തലയും യൂദാസാണെന്നാണ്​ പോസ്​റ്ററുകളില്‍ പറയുന്നത്​. ഒഴിവ്​ വരുന്ന ഏകരാജ്യസഭ സീറ്റ്​ ​കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള തീരുമാനം പുറത്ത്​ വന്നതോടെയാണ്​ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിക്ക്​ തുടക്കമായത്​. 


'ഞങ്ങളുടെ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു. പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി? ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാര്‍'' തുടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പ്രതിഷേധത്തിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമില്ല. 


രാജ്യസഭ സീറ്റില്‍ ജോസ്​ കെ മാണിയെ കേരള കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥിയായി നിശ്​ചയിച്ചുവെങ്കിലും കോണ്‍ഗ്രസിലെ പ്രശ്​നങ്ങള്‍ തുടരുകയാണ്​. യു.ഡി.എഫില്‍ അംഗമാകുന്നതിന് മുന്‍പുതന്നെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. 


അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി അധ്യക്ഷന്‍ എം.എം ഹസന്‍ എന്നിവരുടെ ചിത്രങ്ങള്‍ പൊതുനിരത്തില്‍ വലിച്ചുകീറി പ്രതിഷേധിച്ചിരുന്നു. എറണാകുളം ഗാന്ധി സ്‌ക്വയറിന് മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കാനുള്ള മത്സരത്തിലാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചിരുന്നു. ഘടകകക്ഷികളുടെ ഏറാന്‍മൂളികളായി പാര്‍ട്ടി മാറുന്ന നിലപാട് തിരുത്തണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.


രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസിനെ വലയ്ക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയും പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് ഹെക്കമാന്‍റിനെയും വലയ്ക്കുകയാണ്.