ആലപ്പുഴ: കോറോണ വൈറസ് (Covid 19) കേരളത്തിലും പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇതിൽ നിന്നും രക്ഷനേടാനായി സർക്കാരും ആരോഗ്യ മേഖലയും അഹോരാത്രം പരിശ്രമിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരിക്കൽ കേരളത്തിൽ നിന്നും തുരത്തിയോടിച്ച മഹാമാരി വീണ്ടും എത്തിയതോടെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. 


Also read: Lock Down: കാരണമില്ലാതെ യാത്ര ചെയ്താൽ കർശന നടപടി


ഇതിനിടയിൽ ജനങ്ങളെ ഈ മഹാമാരിയെക്കുറിച്ച് മനസ്സിലാക്കിക്കാൻ നിരവധി ബോധവൽക്കരണങ്ങൾ സർക്കറിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. 


ഇതിനായി കേരള പോലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽവരെ തരംഗമാകുകയാണ്. കൂടാതെ യുഎസ് എംബസിയുടെ അഭിനന്ദനവും കേരള പൊലീസിനെ തേടിയെത്തിയിരിക്കുകയാണ്. 


ഇപ്പോഴിതാ നാരി ശക്തി പുരസ്കാരത്തിന് അർഹയായ കാർത്ത്യായനി അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 


Also read:viral video: കൊറോണ ബോധവല്‍ക്കരണവുമായി കേരള പോലീസ്


കാർത്ത്യായനി അമ്മയുടെ വീഡിയോ മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.  ഇതുവരെയായി ഒരുലക്ഷത്തി എൺപതിനായിരം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 


'കോറോണാ കാലമാ പുറത്തു പോയിട്ടു വരുന്നവർ കയ്യും കാലും സോപ്പിട്ടു കഴുകിയെ അകത്തു കയാറാവൂ ' എന്ന് തുടങ്ങുന്ന കാർത്ത്യായനിയമ്മയുടെ  വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. 


ഈ വീഡിയോയ്ക്ക് നമ്മുടെ മുഖ്യമന്ത്രി നല്കിയിരിക്കുന്ന അടിക്കുറിപ്പും ശ്രദ്ധേയമാണ്. 'നാരിശക്തി അവാർഡ് ജേതാവായ കാർത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയുമോ? ഈ അമ്മ പറയുന്നത് കേൾക്കൂ, കോവിഡിനെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം' എന്നായിരുന്നു മുഖ്യന്റെ അടിക്കുറിപ്പ്. 


നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളും കണ്ടുനോക്കൂ കാർത്ത്യായനിയമ്മയുടെ ഈ വീഡിയോ...