കേരള പൊലീസിന്റെ കൊറോണ വിരുദ്ധ വീഡിയോ ലോകമാധ്യമങ്ങളിലും

വീഡിയോയിൽ  ചുവടുവെച്ചിരിക്കുന്നത് മീഡിയ  സെന്ററിലെ പൊലീസുകാരായ ഷിഫിൻ സി രാജ്, വി. വി . അനൂപ് , എം . വി. ഹരിപ്രസാദ് , രതീഷ്  ചന്ദ്രൻ എന്നിവരാണ്.   

Last Updated : Mar 21, 2020, 11:14 AM IST
കേരള പൊലീസിന്റെ കൊറോണ വിരുദ്ധ വീഡിയോ ലോകമാധ്യമങ്ങളിലും

തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ  നിന്നും കൊറോണ (Covid 19) വൈറസ്  ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  ജനങ്ങളിൽ  ബോധവൽക്കരണം നടത്താൻ  കേരള പൊലീസ് തയ്യാറാക്കിയ  ഡാൻസ്  വീഡിയോ  ലോക മാധ്യമങ്ങളിൽ  തരംഗമാകുന്നു. 

Also read: viral video: കൊറോണ ബോധവല്‍ക്കരണവുമായി കേരള പോലീസ്

ഈ  വീഡിയോ  നിരവധി  അന്തർദേശീയ മാധ്യമങ്ങൾ പ്രക്ഷേപണം  ചെയ്തിട്ടുണ്ട്. കൂടാതെ യുഎസ് എംബസിയുടെ അഭിനന്ദനവും  ഇപ്പോൾ കേരളാ  പൊലീസിനെ  തേടിയെത്തിയിരിക്കുകയാണ്. 

വീഡിയോയിൽ  ചുവടുവെച്ചിരിക്കുന്നത് മീഡിയ  സെന്ററിലെ പൊലീസുകാരായ ഷിഫിൻ സി രാജ്, വി. വി . അനൂപ് , എം . വി. ഹരിപ്രസാദ് , രതീഷ്  ചന്ദ്രൻ എന്നിവരാണ്. 

വീഡിയോ  ചിത്രീകരിച്ചിരിക്കുന്നത് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി. പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ്.  ഈ സംരംഭത്തിൽ മീഡിയ സെന്ററിലെ ജീവനക്കാരായ എസ് . എൽ. ആദർശും, ബി. വി. കലയും  പങ്കാളികളായിരുന്നു. 

Also read: നിങ്ങളുടെ blood group ഏതാണ്? ഈ ഗ്രൂപ്പുകാർ കൊറോണയെ പേടിക്കണ്ട...

ക്യാമറയും, എഡിറ്റിങ്ങും നടത്തിയിരിക്കുന്നത്  മറ്റൊരു  ജീവനക്കാരനായ  ഹേമന്ദ്  ആർ  നായരാണ്.  ഈ വീഡിയോ  മുഖ്യമന്ത്രി  പിണറായി വിജയൻ  തന്റെ  ഫെയ്സ്ബുക്കിൽ ഷെയർ  ചെയ്തിരുന്നു. 

ഇന്ത്യയിലെ  എല്ലാ  ചാനലുകളും, ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഈ വീഡിയോ പങ്കുവെച്ചിരുന്നു.  തുടർന്ന്  അന്തർദേശീയ  വാർത്താ ഏജൻസികളായ എ.എഫ്.പി, എഎൻഐ, റോയിട്ടേഴ്സ് എന്നിവരും  ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു. 

കൂടാതെ  ബിബിസി,   റഷ്യ ടു ഡേ, ഫോക്സ്  ന്യൂസ് 5, സ്കൈ ന്യൂസ്, സൗത്ത് ചൈന മോണിങ് പോസ്റ്റ്  തുടങ്ങീ പല വിദേശ മാധ്യമങ്ങളും ഈ വീഡിയോ  ഷെയർ  ചെയ്യുകയും  വാർത്തകൾ നൽകുകയും  ചെയ്തിരുന്നു. 

വീഡിയോ കാണാം:   

https://www.facebook.com/PinarayiVijayan/videos/677747602767865/

Trending News