കൊല്ലം: കോറോണ പ്രതിരോധനത്തിന് 13 കോടി രൂപ ധനസഹായവുമായി അമൃതാനന്ദമയി മഠം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണയെ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം മൂലം മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടിയാണ് ഈ സഹായം. 


Also read: കോറോണ കേസുകൾ കുറയുന്നത് ആശ്വാസകരം; ജാഗ്രത കൈവിടരുത്: ആരോഗ്യ മന്ത്രി 


സഹായധനമായ 13 കോടിയിൽ 10 കോടി  രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്കും ബാക്കി 3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകുന്നത്. 


ഇതിനെല്ലാത്തിനും  പുറമെ കോറോണ രോഗികൾക്ക് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ ചികിത്സയും നൽകും.  


Also read: Lock down: അസമിലും മേഘാലയയിലും ഇന്നുമുതൽ മദ്യശാലകൾ തുറക്കും 


കൂടാതെ  കോറോണ ദൂരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികമായി വെല്ലുവിളി അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി  അമൃത സർവകലാശാലയും അമൃത ആശുപത്രിയും ചേർന്ന് മനസികാരോഗ്യ ടെലിഫോൺ സഹായ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.