തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കൊറോണ രോഗവിവരം സ്ഥിരീകരിച്ചത്.  കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ്. മറ്റു രണ്ടുപേര്‍ ഇവരുടെ ബന്ധുക്കളാണ്.


Also read: അമേരിക്കയെ വിടാതെ കൊറോണ; മരണം 19 കവിഞ്ഞു


ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.


കഴിഞ്ഞദിവസമാണ് അച്ഛനും അമ്മയും മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. 


തുടര്‍ന്ന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് അഞ്ചുപേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരായില്ല. 


Also read: കൊറോണ: അഭ്യൂഹങ്ങളില്‍ വിശ്വസിക്കാതെ ഡോക്ടറെ കാണൂ


മാത്രമല്ല ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ആശു[പാതിയിലേയ്ക്ക് വരാന്‍ ഇവര്‍ മടി കാണിക്കുകയും ചെയ്തിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.