അമേരിക്കയെ വിടാതെ കൊറോണ; മരണം 19 കവിഞ്ഞു

ന്യുയോര്‍ക്കില്‍ കൊറോണ ബാധിതരുടെ എണ്ണം 89 കവിഞ്ഞു. ഇവിടെ മാത്രം 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്‌.

Last Updated : Mar 8, 2020, 09:07 AM IST
  • വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിട്ടുണ്ട്.
അമേരിക്കയെ വിടാതെ കൊറോണ; മരണം 19 കവിഞ്ഞു

ന്യുയോര്‍ക്ക്:  കൊറോണ വൈറസ് (Covid19) ലോകമെമ്പാടും പടര്‍ന്നുപന്തലിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം 19 കവിഞ്ഞു.  

ഇന്നലെ രണ്ടുപേര്‍കൂടി കൊറോണ ബാധയില്‍ മരണമടഞ്ഞതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വാഷിംഗ്‌ടണ്‍ കിംഗ്‌ കൗണ്ടിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

Also read: കൊറോണ: രാജ്യത്ത് 3 പുതിയ കേസുകള്‍, ആകെ രോഗബാധിതരുടെ എണ്ണം 34!!

ന്യുയോര്‍ക്കില്‍ കൊറോണ ബാധിതരുടെ എണ്ണം 89 കവിഞ്ഞു. ഇവിടെ മാത്രം 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്‌.  വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിട്ടുണ്ട്.

Also read: കൊറോണ ഭയം: ഭാര്യയെ ശൌചാലയത്തില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്!

ഫ്ലോറിഡയില്‍ രണ്ടുപേര്‍ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. 

Trending News