രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറെ ഭീതിപടര്‍ത്തി വ്യാപിക്കുകയാണ്. വൈറസ് വ്യാപനം തടുക്കാന്‍ നടപ്പാക്കിയ lockdown വൈറസ് വ്യാപനം നിയന്തിക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,  കോവിഡിന് പിന്നാലെ രോഗം ഭേദമായവരില്‍ കണ്ടുവരുന്ന  ഏറെ അപകടകാരിയായ    ബ്ലാക്ക് ഫംഗസ്  (Black Fungus) എന്ന രോഗം ഏറെ ആശങ്ക പരത്തിയിരിയ്ക്കുകയാണ്.    ബ്ലാക്ക് ഫംഗസ് കേസുകൾ ഉയരുന്നതിന്‍റെ  ഭീതിയിലാണ് രാജ്യം.  ഇതിനോടകം 11,000ല്‍ അധികം ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട്  ചെയ്യപ്പെട്ട തായാണ് കണക്ക്.  


മൈക്രോമൈസറ്റസ് എന്നയിനം ഫംഗസുകൾ പരത്തുന്ന ബ്ലാക്ക് ഫംഗസ് പ്രതിരോധശേഷി കുറഞ്ഞവരെയാണ് പലപ്പോഴും ബാധിക്കുക.


എന്നാല്‍,   ബ്ലാക്ക് ഫംഗസ്  (Black Fungus) വ്യാപനവുമായി ബന്ധപ്പെട്ട്  പരക്കുന്ന തെറ്റായ വിവരങ്ങള്‍ക്കും കുറവില്ല,.  ഇത്തരം തെറ്റായ വിവരങ്ങള്‍ കോവിഡ്  ഭേദപ്പെട്ട  ആളുകളെ ഭയപ്പെടുത്താന്‍ പര്യാപ്തമാണ്.  കേസുകളുടെ വർദ്ധിച്ചുവരുന്ന അനുപാതം സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.


അടുത്തിടെ സവാളയുടെ പുറത്ത് കാണപ്പെടുന്ന കറുത്ത ഫംഗസ്  (Onion Black mold),  Black Fungus രോഗം പിടിപെടാന്‍ കാരണമാകുമെന്ന്  സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചിരുന്നു.  ഒപ്പം സവാള  വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും.    


എന്നാല്‍, സവാളയുടെ പുറത്ത് കാണപ്പെടുന്ന കറുത്ത ഫംഗസും  ബ്ലാക്ക് ഫംഗസ് രോഗം പരത്തുന്ന  മൈക്രോമൈസറ്റസ് എന്നയിനം ഫംഗസുകളും  തമ്മില്‍  യാതൊരു ബന്ധവുമില്ല  എന്നതാണ് വസ്തുത. 


Also Read: White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?


അതേസമയം,  ഇത്തരത്തില്‍  സവാള യുടെ പുറത്ത് കാണപ്പെടുന്ന കറുത്ത ഫംഗസ്,   ബ്ലാക് ഫംഗസിന് കാരണമാകും എന്ന തരത്തില്‍  വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍.  ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.


Also Read: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?
  
രാജ്യം  ഇത്രത്തോളം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന പല വ്യാജ വാര്‍ത്തകളും പ്രചരിയ്ക്കുന്നുണ്ടെന്നും  ക്ലബ് ഹൗസില്‍ ഇരുന്ന് കുശുകുശുക്കുന്നവരാണെങ്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പരത്തുന്നവരായാലും ശരി അത്തരം വാര്‍ത്തകള്‍ തുടുത്തു വിടുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.