തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1412 പേർക്ക് കോവിഡ് (Covid) സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ രോ​ഗത്തിന്റെ ഉറവിടം വ്യക്തമല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂർ 90, കണ്ണൂർ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസർകോട് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനെയാണ് കണക്കുകൾ.


ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരാൾക്കും ​രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം യു.കെ.യിൽ (Uk) നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 100 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


ALSO READ: Covid Update: പ്രതിരോധം ഫലം കാണുന്നു, കേരളത്തില്‍ Covid വ്യാപനം കുറയുന്നു


കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് (sample) പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,19,31,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4312 ആയി.


Also read: Obesity: അമിതവണ്ണമുള്ളവരില്‍ Covid-19 ഏറെ ഗുരുതരമാവാന്‍ സാധ്യത, പഠനങ്ങള്‍ പറയുന്നത്


രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് (Negative) ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,68,505 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,62,993 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 5512 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക