`ജയരാജൻ വിചാരിച്ചിട്ട് നടന്നിട്ടില്ല; പിന്നല്ലേ ഈ പീറ സെക്രട്ടറി` സിവി വർഗീസിന്റെ വിവാദ പരാമർശത്തെ പരിഹസിച്ച് കണ്ണൂർ DCC പ്രസിഡന്റ് മാർട്ടിൻ ജോർജ്
`സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമർശം.
കണ്ണൂർ: സിപിഎമ്മിന്റെ ഭിക്ഷയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജീവനെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ വിവാദ പരാമർശത്തെ പരിഹസിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎമ്മിന്റെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി ജയരാജൻ പോലും കെ.സുധാകരനെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല പിന്നായാണ് ഒരു പീറ സെക്രട്ടറിയെന്നാണ് മാർട്ടിൻ ജോർജ് പ്രതികരിച്ചത്.
"ഓനോട് പോയി പണി നോക്കാൻ പറ, ജയരാജൻ വിചാരിച്ചിട്ട് സുധാകരന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല, പിന്നല്ലെ ഈ പീറ സെക്രട്ടറി, വർഗീസ്" കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു.
കേരളത്തിലെ സിപിഎം നേതാക്കൾ ഒന്നിച്ച് വിചാരിച്ചൽ പോലും കെ. സുധാകരന്റെ രോമത്തിൽ തൊടാൻ കഴിയില്ല. കണ്ണൂർ ജില്ലയിൽ പല തവണ അക്രമമുണ്ടായപ്പോഴും ജനകീയ പിന്തുണയിൽ പിടിച്ച് നിന്ന നേതാവാണ് സുധാകരൻ. സി.വി. വർഗീസിന് സുധാകരന്റെ നേരെ നിന്ന് സംസാരിക്കാനുള്ള തന്റേടമുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
കൊള്ളയും കൊലയും കൈമുതലാക്കിയ ജയരാജനും, സിപിഎമ്മിനും സുധാകരനെ തൊടാൻ കഴിഞ്ഞിട്ടില്ല, പിന്നയല്ലെ ഈ പീറ ജില്ലാ സെക്രട്ടറി. സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും പിണറായി മറുപടി പറയണമെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമർശം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.
കണ്ണൂരില്‍ നിന്ന് വളര്‍ന്നു വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നാണ് കോണ്‍ഗ്രസുകാരുടെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവിതമെന്നുള്ളത് കോണ്‍ഗ്രസുകാര്‍ മറക്കരുത് എന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി വർഗീസിന്റെ പ്രസംഗത്തില്‍ പരാമർശിച്ചിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.