വർഗീസിൻ്റെ വിവാദ പരാമർശം: അപക്വമെന്ന് ഉമ്മൻചാണ്ടി; ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ശിഷ്യന്മാർ പഠിച്ചതേ പാടൂവെന്ന് മുരളീധരൻ

ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ശിഷ്യന്മാർ പഠിച്ചതേ പാടൂ എന്നാണ് മുരളീധരൻ അഭിപ്രായപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 02:57 PM IST
  • കെ സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ പാർട്ടിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് സുധാകരൻ ജീവിച്ചിരിക്കുന്നത് എന്നുമായിരുന്നു വര്‍ഗീസിന്റെ പരാമർശം
  • വർ​ഗീസിന്റെ പരാമർശം അങ്ങേയറ്റം മോശമാണെന്നും വർഗീസ് കവലചട്ടമ്പിയെ പോലെ പെരുമാറുന്നുവെന്നും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു
  • എംഎം മണിയുടെ ശിഷ്യനാണ് വർഗീസെന്നും സുധാകരന്റെ രോമത്തിന്റെ വിലയുള്ള ആളല്ല വർഗീസെന്നും രൂക്ഷമായി പ്രതികരിച്ചു.
വർഗീസിൻ്റെ വിവാദ പരാമർശം: അപക്വമെന്ന് ഉമ്മൻചാണ്ടി; ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ശിഷ്യന്മാർ പഠിച്ചതേ പാടൂവെന്ന് മുരളീധരൻ

തിരുവനന്തപുരം: കെ.സുധാകരനെതിരായ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിൻ്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച് ഉമ്മൻചാണ്ടിയും കെ മുരളീധരനും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. വർഗീസിൻ്റെ പരാമർശം അപക്വമാണെന്ന് പറഞ്ഞ ഉമ്മൻചാണ്ടി സ്വന്തം സംസ്കാരമാണ് ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലുള്ളതെന്നും പ്രതികരിച്ചു. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ശിഷ്യന്മാർ പഠിച്ചതേ പാടൂ എന്നാണ് മുരളീധരൻ അഭിപ്രായപ്പെട്ടത്. ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും സംഭവത്തിൽ രൂക്ഷമായാണ് പ്രതികരിച്ചത്.

കെ സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ പാർട്ടിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് സുധാകരൻ ജീവിച്ചിരിക്കുന്നത് എന്നുമായിരുന്നു വര്‍ഗീസിന്റെ പരാമർശം. വർ​ഗീസിന്റെ പരാമർശം അങ്ങേയറ്റം മോശമാണെന്നും വർഗീസ് കവലചട്ടമ്പിയെ പോലെ പെരുമാറുന്നുവെന്നും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. എംഎം മണിയുടെ ശിഷ്യനാണ് വർഗീസെന്നും സുധാകരന്റെ രോമത്തിന്റെ വിലയുള്ള ആളല്ല വർഗീസെന്നും രൂക്ഷമായി പ്രതികരിച്ചു.

അതേസമയം, കാലന്റെ പണിയാണോ സിപിഎം സ്വീകരിക്കുന്നതെന്നായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയോടുള്ള ഷാഫി പറമ്പിലിൻ്റെ പ്രതികരണം. ആളെക്കൊലപ്പെടുത്തിയാണോ സിപിഎം കരുത്ത് തെളിയിക്കുന്നതെന്നും ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News