ആലപ്പുഴ: അമ്പലപ്പുഴയിലെ (Ambalappuzha) തെരഞ്ഞെടുപ്പ് പ്രചാരണ (Election Campaign) പ്രവര്‍ത്തനങ്ങളിലെ വീഴ്ച അന്വേഷിച്ച സിപിഎം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ജി. സുധാകരന് (G Sudhakaran) പ്രചാരണ പ്രവര്‍ത്തനങ്ങളിൽ വീഴ്ചയുണ്ടായതായി സിപിഎം (CPM) സമിതി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. ഇതിൽ നടപടി എടുക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയേറ്റാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകിയില്ലെന്നും അമ്പലപ്പുഴയിലെ പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തില്ലെന്നും ആണ് സുധാകരനെതിരെ ഉയർന്ന ആക്ഷേപം. ജി. സുധാകരന് എതിരെ സി.പി.എം സംസ്ഥാന സമിതി രണ്ടംഗ സമിതിയെ ആണ് നിയോഗിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.ജെ തോമസ് എന്നിവർ അടങ്ങുന്നതാണ് കമ്മിഷന്‍. അന്വേഷണം പൂര്‍ത്തിയാക്കി ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 


Also Read: G Sudhakaran: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴചയിൽ ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം


രണ്ട് ടേം നിബന്ധനയെ തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന ജി. സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന് എന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഫണ്ട് സമാഹരണത്തിലടക്കം സുധാകരന്‍റെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടായതായി സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സമിതി രണ്ടംഗ അന്വേഷണ കമ്മിഷനെ പരാതി പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്. 


Also Read: മന്ത്രിക്കെതിരായ പരാതി പിൻവലിച്ചിട്ടില്ലന്ന് പരാതിക്കാരി; തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് മന്ത്രി ജി.സുധാകരൻ


ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ സുധാകരനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് ചര്‍ച്ചയ്‌ക്കെടുത്തില്ല. കോവിഡ് ബാധിതനായി ചികിത്സയിലുള്ള കോടിയേരി എത്തിയ ശേഷമാകും റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് പരിഗണിക്കുക. ഇത് പരിഗണിച്ച് എന്ത് നടപടി വേണമെന്ന് സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യും. സ്ഥാനാർത്ഥി എച്ച് സലാമിനെതിരായ പോസ്റ്റർ പ്രചരണത്തിൽ സുധാകരൻ മൗനം പാലിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി.


Also Read: CPM: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; എഎം ആരിഫ് എംപി വിവരങ്ങൾ കൈമാറി


അതേസമയം, അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞിട്ടില്ലെന്നും ആലപ്പുഴ മണ്ഡലത്തിലാണ് ധാരാളം വോട്ട് കുറഞ്ഞതെന്നും ആയിരുന്നു സുധാകരന്റെ വാദം. അതിനാല്‍ തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്നാല്‍ കമ്മിഷന് മുന്‍പില്‍ ഹാജരായ ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തന വീഴ്ചയുണ്ടായതായി നിലപാട് എടുത്തു. 


Also Read: G. Sudhakaran poem: ജി. സുധാകരന്റെ കവിതയ്ക്ക് മറുപടിയായി ഡിവൈഎഫ്ഐ നേതാവിന്റെ കവിത


തിരുവനന്തപുരം അരുവിക്കരയിലെ (Aruvikkara) തെരഞ്ഞെടുപ്പ് വീഴ്‌ചയുടെ പേരില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം വി.കെ മധുവിനെ ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. തെരഞ്ഞെടുപ്പ് (Election) പ്രവര്‍ത്തനത്തിലെ വീഴ്‌ചകളില്‍ വിട്ടുവീഴ്‌ചയില്ലെന്ന സന്ദേശമാണ് ഇതിലൂടെ സിപിഎം നല്‍കുന്നത്. എന്നാല്‍ സുധാകരന്‍റെ കാര്യത്തില്‍ സിപിഎം (CPM) എന്ത് തീരുമാനമാണ് എടുക്കുക എന്നത് അറിയേണ്ടിയിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.